TopTop
Begin typing your search above and press return to search.

ആലപ്പുഴയിൽ നോബൽ സമ്മാനജേതാവ് യാത്ര ചെയ്ത ഹൗസ് ബോട്ട് പണിമുടക്കനുകൂലികൾ തടഞ്ഞുവെച്ചു

ആലപ്പുഴയിൽ നോബൽ സമ്മാനജേതാവ് യാത്ര ചെയ്ത ഹൗസ് ബോട്ട് പണിമുടക്കനുകൂലികൾ തടഞ്ഞുവെച്ചു

ആലപ്പുഴയിൽ നോബൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ദേശീയ പണിമുടക്കനുകൂലികൾ തടഞ്ഞു. പണിമുടക്കിന് ഹൗസ് ബോട്ട് പ്രവർത്തിപ്പിച്ചതാണ് വഴിതടയലിന് കാരണമായത്. രണ്ട് മണിക്കൂറോളം മൈക്കിൾ ലെവിറ്റിനെയും ഭാര്യയെയും തടഞ്ഞു വെച്ചെന്നാണ് വിവരം. വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കുമെന്ന് സംഘടനകൾ അറിയിച്ചിരുന്നതാണ്.

ആര്‍ ബ്ലോക്കില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ 11 മണിയോടെ മൈക്കിൾ ലെവിറ്റ് സഞ്ചരിച്ചിരുന്ന ബോട്ട് തടഞ്ഞ് കെട്ടിയിടുകയായിരുന്നു. കുമരകത്തെ ലേക്‌വ്യൂ റിസോർട്ടിന്റേതാണ് ബോട്ട്. ഇന്നലെ പുറപ്പെട്ടതാണ് ബോട്ട്. സംഭവത്തിൽ പൊലീസ് കേസ്സെടുത്തിട്ടുണ്ടെന്ന് അറിയുന്നു.

2013ൽ രസതന്ത്ര നോബൽ മൂന്നു പേരാണ് പങ്കിട്ടത്. ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാലയിലെ പ്രൊഫസറും ഗവേഷകനുമായ മാര്‍ട്ടിന്‍ കാര്‍പ്ലസ്‌, സ്റ്റാന്‍ഫോര്‍ഡ്‌ സ്കൂള്‍ ഓഫ്‌ മെഡിസിനിലെ അധ്യാപകനായ മൈക്കിള്‍ ലെവിറ്റ്‌, സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഏരീ വാര്‍ഷല്‍ എന്നിവരായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് മൈക്കിൾ ലെവിറ്റ് ജനിച്ചത്. അമേരിക്കൻ, ഇസ്രായേൽ, ബ്രിട്ടീഷ് പൗരത്വങ്ങൾ ഇദ്ദേഹത്തിനുണ്ട്. സങ്കീർണമായ രാസപ്രക്രിയകളുടെ കമ്പ്യൂട്ടർ മാതൃകകൾ സൃഷ്ടിക്കുന്നതിലാണ് ഇദ്ദേഹം ശ്രദ്ധ നൽകിയത്. ഈ വിഷയത്തിൽ തന്നെയായിരുന്നു നോബൽ സമ്മാനവും.


Next Story

Related Stories