TopTop
Begin typing your search above and press return to search.

കോവിഡ് ഭേദമായി, മന്ത്രി തോമസ് ഐസക്ക് ആശുപത്രി വിട്ടു

കോവിഡ് ഭേദമായി, മന്ത്രി തോമസ് ഐസക്ക് ആശുപത്രി വിട്ടു

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധനമന്ത്രി ടി എം തോമസ് ഐസക്ക്, പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. അദ്ദേഹം ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. 10 ദിവസമായി ഐസക്ക് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. മന്ത്രിയുടെ പരിചരണത്തിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. മന്ത്രി ഇ പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിക്കുകയും ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Next Story

Related Stories