Top

സിഇടി വിദ്യാർത്ഥി ക്യാപസിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ആരോപണം

സിഇടി വിദ്യാർത്ഥി ക്യാപസിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ആരോപണം

കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് സിവിൽ എഞ്ചി. വിദ്യാര്‍ഥി ക്യാംപസില്‍ തൂങ്ങിമരിച്ച നിലയില്‍. നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറിനെയാണ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പരീക്ഷയ്ക്കുശേഷം മുതൽ‌ രതീഷ് കുമാറിനെ കാണാനില്ലെന്ന് പരാതി ഉയർ‌ന്നിരുന്നു. സുരക്ഷാ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അതിനിടെ. രതീഷ് കുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കൾ‌ രംഗത്തെത്തി. മകന്റെ മരണത്തിൽ സംശയമുണ്ടെന്നാണ് അമ്മ ഗിരിജയുടെ നിലപാട്. ഇക്കാര്യം ഇവർ പൊലീസിനോട് പറഞ്ഞു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. എന്നാൽ

രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കളുടെ ആരോപണം. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവർ രതീഷിനെ നേരത്തെ മർദ്ദിച്ചിരുന്നുവെന്നും വിഷയത്തില്‍ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് ഇവരുടെ ആരോപണം. നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്ന രതീഷ് മുൻപ് കഞ്ചാവ് വില്പനക്കരെ കുറിച്ചു എക്സൈസിന് വിവരം നൽകിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും സുഹൃത്തുക്കൾ പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.‌

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് ഇടപെടൽ വൈകിയെന്നും വിദ്യാർത്ഥികൾ‌ ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചിൽ നടത്തിയില്ലെന്നും, കാണാതായ ശേഷവും 24 മണിക്കൂറോളം രതീഷിന്റെ മൊബൈൽ, സിഗ്നൽ ഉണ്ടായിരുന്നെവന്നും അവർ പറയുന്നു. രതീഷിന്റെ മൊബൈൽ, കോളജ് പരിസരത്ത് സിഗ്നൽ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കൾ കുറ്റപ്പെടുത്തി. അതിനിടെ ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.




Next Story

Related Stories