TopTop
Begin typing your search above and press return to search.

ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ ജോസഫ് ഗ്രൂപ്പിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും - കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ ജോസഫ് ഗ്രൂപ്പിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും - കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ്സില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേയ്ക്കുള്ള പോക്ക് തുടരുന്നു. മുതിര്‍ന്ന നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഇ ജെ അഗസ്തി കഴിഞ്ഞ ദിവസം ജോസഫ് ഗ്രൂപ്പിലേയ്ക്ക് പോയിരുന്നു. ഇതിന് പിന്നാലെ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. രാജേശ്വരി കോണ്‍ഗ്രസ്സിലേയ്ക്ക് പോയതോടെ കേരള കോണ്‍ഗ്രസ്സിന് പഞ്ചായത്തില്‍ ഒരംഗം മാത്രമായി. മുന്‍ പഞ്ചായത്തംഗമടക്കം 23 കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസ് കെ മാണി വിഭാഗം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

ജോസ് കെ മാണി ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സജി കെ വര്‍ഗീസ് കക്കുഴി പി ജെ ജോസഫിനൊപ്പം ചേര്‍ന്നു. അയര്‍ക്കുന്നം പഞ്ചായത്തിലെ മൂന്ന് അംഗങ്ങളും ജോസഫ് വിഭാഗത്തിലേയ്ക്ക് പോയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ജോസ് വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി ടോമി വെട്ടിക്കാട്ടിലടക്കം നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ജോസഫ് ഗ്രൂപ്പിലേയ്ക്ക് പോയി. എല്‍ഡിഎഫിലേയ്ക്ക് പോയ ജോസ് കെ മാണിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ജോസഫ് ഗ്രൂപ്പിലേയ്ക്ക് പോയിരിക്കുന്നത്. സിപിഎം ബന്ധത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത് എന്നാണ് ഇവരുടെ വിശദീകരണം.


Next Story

Related Stories