TopTop
Begin typing your search above and press return to search.

ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്ക് രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ്.

ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്ക് സംസ്ഥാന വ്യാപകമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.



Next Story

Related Stories