TopTop
Begin typing your search above and press return to search.

ആഴക്കടല്‍ മത്സ്യബന്ധനം: കെഎസ്ഐഎന്‍സി-ഇഎംസിസി ധാരണാപത്രം റദ്ദാക്കി; വിശദമായ അന്വേഷണം

ആഴക്കടല്‍ മത്സ്യബന്ധനം: കെഎസ്ഐഎന്‍സി-ഇഎംസിസി ധാരണാപത്രം റദ്ദാക്കി; വിശദമായ അന്വേഷണം

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കെഎസ്ഐഎന്‍സി) യു.എസ് കമ്പനിയായ ഇഎംസിസിയും തമ്മിലുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. ധാരണാപത്രം ഒപ്പിടാന്‍ ഇടയാക്കിയ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ രൂക്ഷമായതോടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപ്പെട്ടത്.

കെഎസ്ഐഎന്‍സിയും ഇഎംസിസിയും ഒപ്പുവെച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ധാരണപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കും. അതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണത്തിനും സാധ്യതയുണ്ട്. ആഭ്യന്തര സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല.

ധാരണാപത്രം ഉണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ, വിഷയം വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അതോടെ ധാരണാപത്രം റദ്ദാക്കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ധാരണാപത്രത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ആരോപണവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ക്കു പിന്നാലെ മുഖ്യമന്ത്രിക്കുനേരെയും ആരോപണങ്ങള്‍ നീണ്ടതോടെയാണ് സര്‍ക്കാര്‍ ധാരണാപത്രം റദ്ദാക്കിയിരിക്കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് യുഎസ് കമ്പനിക്ക് അനുമതി നല്‍കിയതിലൂടെ കോടികളുടെ അഴിമതി നടന്നെന്നായിരുന്നു രണ്ട് ദിവസംമുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കൂടുതല്‍ ആരോപണങ്ങളും തെളിവുകളും അദ്ദേഹം നിരത്തിയിരുന്നു. കമ്പനിയുമായി ഒപ്പിട്ട ധാരണ പത്രത്തിന്റെയും സ്ഥലം അനുവദിച്ചതിന്റെയും രേഖകള്‍ പുറത്തുവിട്ട ചെന്നിത്തല ദുരുദ്ദേശ്യമില്ലെങ്കില്‍ ഇത് റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.


Next Story

Related Stories