TopTop
Begin typing your search above and press return to search.

മുത്തൂറ്റ് സമരം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന് മാനേജ്മെന്റ്, ചര്‍ച്ച പരാജയം

മുത്തൂറ്റ് സമരം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന് മാനേജ്മെന്റ്, ചര്‍ച്ച പരാജയം

മുത്തൂറ്റ് ഫിനാന്‍സില്‍ നടക്കുന്ന തൊഴിലാളി സമരം പരിഹക്കാന്‍ നടത്തിയ ചര്‍‌ച്ച പരാജയം. ഹൈക്കോടതി നിരീക്ഷണത്തില്‍ ലേബര്‍ ഒഫീസറുടെ മുന്നില്‍ നടന്ന ചര്‍ച്ചയില്‍ പിരിച്ച്‌ വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടില്‍‌ മാനേജ്മെന്റ് ഉറച്ചു നിന്നു. എന്നാല്‍‌ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത ശേഷം മാത്രം തുറന്ന ചര്‍ച്ചയെന്നായിരുന്നു സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളികളുടെ നിലപാട്. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. വിഷയം പരിഹരിക്കാന്‍ വരുന്ന 20 ന് വീണ്ടും യോഗം ചേരും.

അതേസമയം, സമരം ശക്തമായി തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ സമരം തുടര്‍ന്നാല്‍ ഇനിയും ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. ബോര്‍ഡ് യോഗം ഉള്‍പ്പെടെ ചേര്‍ന്ന് എടുത്തതാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുക എന്ന നിര്‍ദേശം. അതിനാല്‍ പിരിച്ച്‌ വിട്ടവരെ തിരിച്ചെടുക്കുക എന്നത് പ്രായോഗികമല്ലെന്നും ചര്‍ച്ചയില്‍ മുത്തൂറ്റിന് വേണ്ടി പങ്കെടുത്ത എച്ച്‌ ആര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു.

എന്നാല്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ നിര്‍ദേസങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. പിന്നാലെയാണ് ജീവനക്കാരെ തിരിച്ചെടുത്ത ശേഷം തുറന്ന ചര്‍ച്ചയാവാമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

സമരം നടക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാട്ടി മുത്തൂറ്റ് എംഡി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇന്ന് ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കമ്ബനി നഷ്ടത്തിലായതിനാലാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. സമരം മൂലം കേരളത്തിലെ 43 ശാഖകള്‍ അടച്ചുപൂട്ടിയെന്നും മുത്തൂറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 7 നാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയത്. ഇതിനെതിരെ സമരം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിരിച്ച്‌ വിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്നും സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെ എന്നുമായിരുന്നു മുത്തൂറ്റ് എംഡിയുടെ നിലപാട്. കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ എംഡിയുടെ കാറിന് നേരെ കല്ലേറുള്‍പ്പെടെയുണ്ടാവുകയും ചെയ്തിരുന്നു.

അക്രമത്തിന് പിന്നില്‍ സിഐടിയു ആണെന്നും മാനേജ്മെന്റ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ തൊഴിലാളികള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories