TopTop
Begin typing your search above and press return to search.

ഐ ജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തെ മാറ്റി, പാലത്തായി കേസ് പുതിയ ടീം അന്വേഷിക്കും

ഐ ജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തെ മാറ്റി, പാലത്തായി കേസ് പുതിയ ടീം അന്വേഷിക്കും

കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ, അധ്യാപകനായ ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ അന്വേഷണസംഘത്തെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡി വൈ എസ് പി രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം. എഡിജിപി ജയരാജിന് മേല്‍നോട്ട ചുമതല നല്‍കി.

ഐജി ശ്രീജിത്തിന്റെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടികുന്നു. പഴയ അന്വേഷണസംഘത്തിലെ ആരും പുതിയ സംഘത്തിലുണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതി പദ്മരാജന് നേരത്തെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

പദ്മരാജന് അനുകൂലമായി ഐ ജി ശ്രീജിത്ത് സംസാരിക്കുന്ന ഫോണ്‍ ശബ്ദരേഖ പുറത്തുവന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള കുറ്റം പദ്മരാജനെതിരെ ചുമത്താത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. പോക്സോ ചുമത്താത്തതിനെ ന്യായീകരിച്ചുകൊണ്ട് ശ്രീജിത്ത് സംസാരിച്ചത് ഓഡിയോയിലുണ്ട്.


Next Story

Related Stories