TopTop

സിഎജി പറഞ്ഞ ആയുധങ്ങൾ നഷ്ടമായിട്ടില്ല, ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്ന വിശദീകരണവുമായി വീണ്ടും പോലീസ്

സിഎജി പറഞ്ഞ ആയുധങ്ങൾ നഷ്ടമായിട്ടില്ല, ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്ന വിശദീകരണവുമായി വീണ്ടും പോലീസ്

സിഎജി റിപ്പോർട്ടിൽ കാണാനില്ലെന്ന് സൂചിപ്പിച്ച സായുധ സേനാ ക്യാപിലെ 25 ആത്യാധുനിക തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. വിഷയം ക്രൈം ബ്രാഞ്ച് പരിശോധിച്ചതാണ്. ഐഎൻഎസ് എഎസ് വിഭാഗത്തിൽ പെട്ട ആയുധങ്ങൾ എണ്ണം ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പാക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

എസ്എപി ക്യാംപിലേക്ക് നൽകിയ തോക്കുകൾ ഉൾപ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കും. റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള നഷ്ടപ്പെട്ട ഉണ്ടകൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

കാണാതായെന്ന് പറയുന്ന തോക്കുകൾ 2011 ഫെബ്രുവരി 14ന് ഈ തോക്കുകൾ എ ആർ ക്യാമ്പിലേക്ക് മാറ്റിയെന്നും 2013 ഓക്ടോബോർ 23 ന് തിരികെ എത്തിച്ചിട്ടുണ്ടെന്നുമാണ് എസ്എപി ക്യാംപിലെ കമാണ്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാൽ ഇവ രേഖപ്പെടുത്തുന്നതിൽ വീഴ്ച സംഭിച്ചതാണെന്ന സൂചനയാണ് പൊലീസ് ഇപ്പോൾ നൽകുന്നത്.

ഇതോടൊപ്പമാണ് കാണാതായെന്ന് പറയുന്ന 25 തോക്കുകളും ക്യാമ്പിലുണ്ടെന്ന പൊലീസിന്‍റെ വിശദീകരണം. സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പൊലീസിന്‍റെ ശ്രമം.

അതേസമയം, ആയുധങ്ങൾ കാണാതായതിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ‌ നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. സിഎജി റിപ്പോർട്ട് ഉൾപ്പെടെ പുറത്തുവന്ന പുതിയ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിഎജി റിപ്പോ‍ട്ടിലുള്ള എസ്എപി ക്യാമ്പിലുള്ള 660 ഓട്ടോമാറ്റിക് തോക്കുകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.


Next Story

Related Stories