TopTop
Begin typing your search above and press return to search.

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് സർവകക്ഷിയോഗം, തദ്ദേശ തെരഞ്ഞെടുപ്പ് താൽക്കാലികമായി മാറ്റിവെയ്ക്കണം, അനന്തമായി നീട്ടിവെയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് സർവകക്ഷിയോഗം, തദ്ദേശ തെരഞ്ഞെടുപ്പ് താൽക്കാലികമായി മാറ്റിവെയ്ക്കണം, അനന്തമായി നീട്ടിവെയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി

കോവിഡ് ഉൾപ്പെടെ സംസ്ഥാനത്ത പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടനാട്, ചവറ ഉപ തിരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന് കമ്മീഷനോട് അഭ്യർത്ഥിക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെയ്കണമെന്ന് ആവശ്യപ്പെടാനും സർവ കക്ഷിയോഗത്തിൽ ധാരണയായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അനന്തമായി നീക്കിവെയ്ക്കാൻ കഴിയില്ലെന്ന് സർവകക്ഷിയോഗം തീരുമാനിച്ചു. എന്നാൽ കുറച്ച് കാലത്തേക്ക് നീട്ടിവെയ്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിീഷനോട് ആവശ്പ്പെടാനാണ് തീരുമാനിച്ചത്.

"നിയമസഭ തിരഞ്ഞെടുപ്പ്ഏ പ്രിൽ മാസത്തിൽ നടക്കാനാണ് സാധ്യത. മാർച്ച് ആദ്യം മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരും. നവംബറിൽ ഉപ തിരഞ്ഞെടുപ്പ്
നടന്നാൽ മൂന്ന് മാസങ്ങൾ മാത്രമാണ് അംഗത്തിന് പ്രവർത്തിക്കാൻ കഴിയുക. തെരഞ്ഞെടുപ്പ് ചിലവും മറ്റ ബാധ്യതയും നോക്കിയാൽ ഇത് അപ്യാരപ്തമാണ്." സർവകക്ഷിയോഗ തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ആറ് മാസത്തിനകം ഒഴിവുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. കുട്ടനാട് മണ്ഡലത്തിൽ ഒഴിവുണ്ടായി ആറ് മാസം കഴിഞ്ഞു. കോവിഡിന്റെ വ്യാപനം നമ്മെ അലട്ടുന്ന താണ്. ഉപ തിരഞ്ഞെടുപ്പ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തേണ്ട എന്നും പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്തിയാൽ മതിയെന്നാണ് എല്ലാ കക്ഷികളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കയാണ്. ഈ വർഷം നവംബറിൽ പുതിയ ഭരണ സമിതി അധികാരമേൽക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പിനെ കുട്ടനാട് ചവറ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പും താരതമ്യം നടത്താൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതെസമയം തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തുന്നതിനെക്കുറിച്ച് ആശങ്ക പലരും സർവകക്ഷിയോഗത്തിൽ പറഞ്ഞു. എന്നാൽ ഭരണഘടന പരമായി തന്നെ അനന്തമായി നീട്ടിവെയ്ക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കുറച്ച് കാലത്തേക്ക് മാറ്റിവെയ്ക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമ സഭ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ പൊതു അഭിപ്രായം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

.


ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്ന് സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പിന് ബദൽ മാർഗം സ്വീകരിക്കാൻ സമയം നൽകണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് സിപിഐ നിലപാട്.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നതായി സര്‍വ്വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞടുപ്പ് തീയതികള്‍ പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Next Story

Related Stories