TopTop
Begin typing your search above and press return to search.

ട്രഷറി സോഫ്റ്റ്‌വെയറില്‍ പിഴവില്ല; സിഎജിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ധനമന്ത്രി

ട്രഷറി സോഫ്റ്റ്‌വെയറില്‍ പിഴവില്ല; സിഎജിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ധനമന്ത്രി

സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്വെയറില്‍ പിഴവില്ലെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ്വെയറാണ് കേരളത്തിലേതെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാന്‍ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തില്‍ നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയറാണ് കേരളത്തിലുള്ളത്. സോഫ്റ്റ്വെയര്‍ പഴുതുപയോഗിച്ച് ട്രഷറി തട്ടിപ്പ് നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഓഡിറ്റും ഫങ്ങ്ഷണല്‍ ഓഡിറ്റും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതുമൂലമുള്ള കാലതാമസം വന്നിട്ടുണ്ട്. തുടക്കത്തിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ട്രഷറി ക്രമക്കേടിന് ഈ സര്‍ക്കാര്‍ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടിതായും അദ്ദേഹം പറഞ്ഞു.

ട്രഷറിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കും. വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടില്ല. എന്നാല്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ക്രമക്കേടില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. മറ്റു ക്രമക്കേടുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ 4 വര്‍ഷം കൊണ്ട് 16304 കോടിയുടെ മൂലധന ചെലവ് വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

സിഎജിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ധനമന്ത്രി കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാന്‍ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തില്‍ നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു. സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും അന്തിമ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. സര്‍ക്കാരിന് മേല്‍ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും 14 (1) ചട്ടപ്രകാരമുള്ള ഓഡിറ്റ് പോരെന്ന് സിഎജി ഇപ്പോള്‍ കത്തെഴുതുന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആര്‍ക്കും പരിശോധിക്കാമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.


Next Story

Related Stories