TopTop
Begin typing your search above and press return to search.

'ഇവര്‍ക്ക് തിന്ന് മുടിച്ചത് മതിയായില്ലേ', 80 ല്‍ സിപിഎമ്മുമായുള്ള ഭരണ കാലത്ത് ചില പ്രത്യേക വകുപ്പുകള്‍ ചോദിച്ചപ്പോള്‍ വി എസ് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നു

ഇവര്‍ക്ക് തിന്ന് മുടിച്ചത് മതിയായില്ലേ, 80 ല്‍ സിപിഎമ്മുമായുള്ള ഭരണ കാലത്ത് ചില പ്രത്യേക വകുപ്പുകള്‍ ചോദിച്ചപ്പോള്‍ വി എസ് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നു


1980 ല്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകതയുള്ളതായിരുന്നു. അന്ന് കോണ്‍ഗ്രസിലെ ആന്റണി പക്ഷം സിപിഎം നയിക്കുന്ന മുന്നണിയ്‌ക്കൊപ്പമായിരുന്നു. ഏറെക്കാലം ആ മുന്നണി നീണ്ടുനിന്നില്ല,. എങ്കിലും ഇപ്പോഴും ആ ഭരണകാലം പലരും ചര്‍ച്ച ചെയ്യാറുണ്ട്. സിപിഎമ്മും ആന്റണി പക്ഷക്കാരും അത്ര ആവേശത്തോടെ ആ കാലത്തെ രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് സംസാരിക്കാറുമില്ല. യോജിക്കാത്തവര്‍ യോജിച്ചുനിന്ന ഒരു പ്രത്യേക കാലഘട്ടം മാത്രമായാണ് ഇരുപക്ഷവും അതിനെ പൊതുവില്‍ വിലയിരുത്താറുള്ളത്.

ഇപ്പോള്‍ അത് വീണ്ടും വാര്‍ത്തകളില്‍ ഉണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് 80 കള്‍ ചര്‍ച്ചകളില്‍ കടന്നുവരുന്നത്. അന്ന് സി പി എമ്മുമായി സഹകരിക്കുന്നതില്‍ ഒരു താല്‍പര്യവും തനിക്കുണ്ടായിരുന്നില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പലപ്പോഴും പറഞ്ഞത്. ഇന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ഓര്‍ത്തെടുക്കുന്നു.

സുജിത്ത് നായര്‍ക്കും ബി മുരളിക്കും നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി അന്ന് സിപിഎമ്മുമായി നടന്ന ചര്‍ച്ചയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. എ കെ ആന്റണിയോട് താന്‍ ഈ മുന്നണി സംവിധാനം ഏറെ നാള്‍ നീണ്ടുനില്‍ക്കില്ലെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൊള്ളാവുന്ന വകുപ്പുകള്‍ നല്‍കാന്‍ ആദ്യം സിപിഎം തയ്യാറായില്ലെന്നും ഉമ്മന്‍ചാണ്ടി ഓര്‍ത്തെടുക്കുന്നു. അഴിമതി സാധ്യതയുള്ള വകുപ്പുകളാണെന്നും നന്നാക്കിയെടുക്കണമെന്നും പറഞ്ഞാണ് കൊള്ളാവുന്ന വകുപ്പുകള്‍ സിപിഎം തങ്ങൾക്ക് നല്‍കാതിരുന്നതെന്നാണ് ഉമ്മന്‍ചാണ്ടി തന്നെ പറയുന്നത്. പിന്നീട് വ്യവസായവും മറ്റും വകുപ്പുകളും ലഭിച്ചു. ഖാദി ബോര്‍ഡ് കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയോട് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം പ്രതിനിധികള്‍ പറഞ്ഞെന്നും ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നു. അന്ന് വി എസ് അച്യുതാനന്ദനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. തങ്ങളുടെ ആവശ്യത്തോട് വി എസ് അച്യൂതാനന്ദന്റെ പ്രതികരണം അതേവാക്കുകളില്‍ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി ഓര്‍ത്തെടുക്കുന്നു

' ഇവര്‍ക്ക് തിന്നു മുടിച്ചത് മതിയായില്ലേ, ഇനിയും വേണോ എന്നായിരുന്നു വി എസ്സിന്റെ ചോദ്യം. അപ്പോഴെ കളഞ്ഞിട്ട് ഇറങ്ങി പോന്നു. പിന്നീട് ഖാദി തന്നു' വി എസിന്റെ തുറന്നുപറച്ചില്‍ ഇങ്ങനനെയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി ഓർക്കുന്നു

സിപിഐയുമായി സഹകരിച്ചകാലത്ത് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. അടിയന്തരാവസ്ഥകാലത്തായിരുന്നു കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐ സര്‍ക്കാര്‍ രൂപികരിച്ചത്. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിട്ടായിരുന്നു ഭരണം

ഉമ്മൻ ചാണ്ടി എംഎൽഎയായിട്ട് 50 വർഷം നാളെ പൂർത്തിയാക്കുകയാണ്. അതിന്റെ ഭാഗാമായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള അഭിമുഖങ്ങളും ഫീച്ചറുകളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്


Next Story

Related Stories