TopTop
Begin typing your search above and press return to search.

വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല; പിഎസ്‌സി ഉദ്യോഗാര്‍ഥികളോട് എന്നും നീതിയാണ് കാണിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല; പിഎസ്‌സി ഉദ്യോഗാര്‍ഥികളോട് എന്നും നീതിയാണ് കാണിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് അസാധാരണമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ചാണ്ടി. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേയെന്നും ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയാണ് ഉദ്യോഗാര്‍ഥികളുടെ കാല്‍ പിടിക്കേണ്ടതെന്നും മുട്ടില്‍ ഇഴയേണ്ടതുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി കുറച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്താണ്. അന്ന് പിഎസ്സി ചെയര്‍മാന് കത്ത് എഴുതിയതും ഉമ്മന്‍ ചാണ്ടിയാണ്. പ്രതിപക്ഷത്തിന്റെ അപകടകരമായ കളി ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

എന്നാല്‍ പിഎസ്‌സി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളോട് യുഡിഎഫ് സര്‍ക്കാരുകള്‍ എന്നും നീതിയാണ് കാണിച്ചത്. യുഡിഎഫിന്റെ കാലത്ത് ഒരു പോസ്റ്റ് പോലും നഷ്ടപ്പെടുത്തിയില്ല. തന്റെ കാലത്ത് പഴയ ലിസ്റ്റ് റദ്ദാക്കിയിട്ടില്ല. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ കാലാവധി നീട്ടിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചില്ലെന്നും അവരുടെ ആവശ്യം എന്തെന്നും മനസ്സിലാക്കിയില്ലെന്നും ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.


Next Story

Related Stories