Top

പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുത്: ഹൈക്കോടതി

പാലാരിവട്ടം പാലം അനുമതിയില്ലാതെ പൊളിക്കരുത്: ഹൈക്കോടതി

പാലാരിവട്ടം മേൽപാലം അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി. ബലക്ഷയം വിലയിരുത്താൽ ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോ എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലോഡ്‌ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചായിരുന്നു കോടതി നടപടി. ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സർക്കാറിന്റെ നിലപാടും ഹൈക്കോടതി ആരാഞ്ഞിരുന്നു. ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദേശമില്ലെന്ന ചൂണ്ടിക്കാട്ടുന്ന ഹര്‍ജിക്കാര്‍ പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ പാലാരിവട്ടം പാലാം പൊളിക്കാവൂ എന്നാവശ്യപ്പെട്ട് എന്‍ജിനീയര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. ഇ ശ്രീധരന്റെ റിപ്പോർട്ട് മാത്രം പരിശോധിച്ചാണ് സര്‍ക്കാർ തീരുമാനം. ഭാരം കയറ്റിയുള്ള പരിശോധന നടത്താന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories