TopTop
Begin typing your search above and press return to search.

'പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായായിരുന്നു; യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് വിചാരിച്ചില്ല'

പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായായിരുന്നു; യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് വിചാരിച്ചില്ല

പൂഞ്ഞാറില്‍ വിജയം പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ പരാജയത്തില്‍ നിരാശയില്ലെന്നും കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എതിരായായിരുന്നു. പരാജയത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വിശദമായി പഠിക്കാതെ പറയാന്‍ കഴിയില്ല. പരാജയത്തില്‍ നിരാശയില്ലെന്നും ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം കിട്ടുമെന്നാണ് ബൂത്ത് കമ്മിറ്റിയില്‍ വിളിച്ചപ്പോഴൊക്കെ അറിയാന്‍ കഴിഞ്ഞത്. ബൂത്ത് പ്രസിഡന്റുമാര്‍ തന്നെ ലിസ്റ്റിലും അങ്ങനെ തന്നെയായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില. പൂഞ്ഞാറില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായായിരുന്നു. എട്ടായിരത്തോളം വോട്ടുകള്‍ കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് കൃത്യമായിരുന്നു. ആ കണക്കിലൊന്നും തെറ്റ് വന്നില്ല. തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കില്‍ മാത്രമാണ്.

എല്‍ഡിഎഫിന് 70 സീറ്റ് കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് കൂടി. യുഡിഎഫിന് 68 കിട്ടുമെന്ന് വിചാരിച്ചു. യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. യുഡിഎഫ് ഇങ്ങനെ പോയിട്ട് കാര്യമില്ല. മുന്നണി പിരിച്ചുവിടണം. യുഡിഎഫിന് രക്ഷപ്പെടാനാവില്ല. ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാന്‍ ആളില്ല എന്നതാണ് പ്രശ്നം. ലീഗിന്റെ ഗതിയും അധോഗതിയാവാന്‍ പോവുകയാണ്.

പക്വതമില്ലായ്മയാണ് ജോസ് കെ മാണിയുടെ പ്രശ്‌നം. ജോസ് കടുത്തുരുത്തിയില്‍ മത്സരിക്കണമായിരുന്നു, റോഷി അഗസ്റ്റിനെ പാലായിലും നിര്‍ത്തണം. അത് ചെയ്തില്ല. പാലാ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തില്‍ ഇറങ്ങി. ദൈവം അഹങ്കാരം സമ്മതിക്കില്ല. നിരാശനാണ് അയാള്‍. തര്‍ക്കമില്ലാത്ത ഒരു മന്ത്രിയാണ് ഇപ്പോള്‍ വെറുതെയിരിക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories