തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ മികച്ച വിജയം നല്കുന്ന ആത്മവിശ്വാസവുമായി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച മുതല്‍ കേരള പര്യടനത്തിലേക്ക്. രാഷ്ട്രീയ എതിരാളികളെ കൂടുതല്‍ ദുര്ബലരാക്കുന്നതിനും ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കിയുള്ള കരുനീക്കങ്ങള്‍ക്കും ലക്ഷ്യമിട്ട് നടത്തുന്ന കേരള പര്യടനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയേറ്റു നില്ക്കുന്ന കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ലക്ഷ്യമാക്കി മുഖ്യമന്ത്രി നടത്തിയ വിമര്‍ശനം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായി നില്‍ക്കെയാണ് പിണറായി വിജയന് കേരള പര്യടനത്തിന് ഇറങ്ങുന്നത്. ആദ്യദിവസമായ ചൊവ്വാഴ്ച അദ്ദേഹം കൊല്ലത്തും പത്തനംതിട്ടയിലുമാണ് പര്യടനം നടത്തുക. ഓരോയിടത്തേയും പൗരപ്രമുഖരുമായും മറ്റും കൂടിക്കാഴ്ചകളും നടത്തി ആശയസ്വരൂപണത്തിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേളികൊട്ടാവും മുഖ്യമന്ത്രിയുടെ പര്യടനം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്കിയ ആത്മവിശ്വാസം മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എതിരാളികളെ കൂടുതല്‍ നിഷ്പ്രഭരാക്കുന്ന തരത്തിലുള്ള ചടുലനീക്കങ്ങളും തന്ത്രങ്ങളും ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിവേണം മുഖ്യമന്ത്രിയുടെ പര്യടനം കണക്കിലെടുക്കാന്‍. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവരുമായിട്ടുള്ള ആശയവിനിമയം നടത്തുകയും ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ഭിന്നസ്വരങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന സൂചനകള്‍ പല കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ടെങ്കിലും അതാഗ്രഹിക്കുന്ന നേതാക്കള്‍ നീക്കങ്ങളില്‍ നിന്നും ഇനിയും പിന്നോട്ട് പോന്നതായ സൂചനകള്‍ ഇല്ല. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ പുകയുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. തികച്ചും വിപരീത രാഷ്ട്രീയ സാഹചര്യങ്ങളോട് എതിരിട്ട് നേടിയ തിളക്കമാര്‍ന്ന വിജയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ കൂടുതല്‍ കരുത്തുനല്കുന്നുണ്ട്.
മുസ്ലിംലീഗിനെ ലക്ഷ്യമാക്കി അദ്ദേഹം നടത്തിയ വിമര്‍ശനം കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെയാണ്. കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും നേതാക്കള്‍ അതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുന്നത് മുഖ്യമന്ത്രി ലക്ഷ്യം വെയ്ക്കുന്നത് എന്തെന്ന് മനസ്സിലാക്കി തന്നെയാണ്. പര്യടനത്തിനിടെ കൂടുതല്‍ രാഷ്ട്രീയ കടന്നാക്രമണങ്ങളിലേക്ക് മുഖ്യമന്ത്രി കടക്കാതിരിക്കില്ല. അങ്ങനെയെങ്കില്‍ വരും ദിവസങ്ങള്‍ ഇതിലേറെ കടുത്ത വാദപ്രതിവാദങ്ങളിലേക്ക് കേരള രാഷ്ട്രീയം കടക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പുണ്ടായിരുന്ന രാഷ്ട്രീയാന്തരീക്ഷം പാടെ മാറിയിരിക്കുന്നു. സ്വര്‍ണ്ണക്കടത്തും സ്വപ്നയും സര്‍ക്കാരിനെ അടിക്കടി വിഷമത്തിലാക്കിക്കൊണ്ടിരുന്ന മറ്റു വിഷയങ്ങളുമൊക്കെ ബാക്ക്ഫൂട്ടിലായിരിക്കുന്നു. പ്രതിപക്ഷം റിസീവിംഗ് എന്‍ഡിലേക്ക് എത്തിനില്‍ക്കുന്നതാണ് അവസ്ഥ.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയില്‍ രാഷ്ട്രീയാന്തരീക്ഷം ഇത്തരത്തില്‍ തുടരുന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കില്ല. കോണ്‍ഗ്രസിലും ബിജെപിയിലും നിലനില്‍ക്കുന്ന സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാതെ സിപിഎം നേടിയിട്ടുള്ള മേല്‍ക്കൈ ഇല്ലാതാക്കാനും രാഷ്ട്രീയമായി മുന്നേറാനും അവര്‍ക്കാവുകയുമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പര്യടനം ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. വരും ദിവസങ്ങളില്‍ അദ്ദേഹം മറ്റു ജി്ല്ലകളില്‍ പര്യടനം നടത്തും