TopTop

ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യക്കു പിന്നില്‍ യുവാവിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍; കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്

ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യക്കു പിന്നില്‍ യുവാവിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍; കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് മുക്കത്ത് ദളിത് പെണ്‍‌കുട്ടി ആത്മഹത്യ ചെയ്തത് ഒരു യുവാവിന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ പരാതി. ഒരു പ്രസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ അനിയനെ കൊന്നു കളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ ഉമ്മയും സഹോദരിയും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

യുവാവുമായി ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. അതെസമയം ഇയാള്‍ക്കെതിരെ പൊലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ നിന്ന് കുടുംബത്തെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. പെണ്‍കുട്ടിക്ക് 17 വയസ്സാണ് പ്രായം.

പെണ്‍കുട്ടി രണ്ടുദിവസം മുമ്പാണ് ആത്മഹത്യ ചെയ്തത്. സ്കൂള്‍ വിട്ടു വന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളിലെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. കലോല്‍സവങ്ങളിലും എന്‍സിസിയിലുമെല്ലാം സജീവമായിരുന്നു പെണ്‍കുട്ടി.

യുവാവിന് ആത്മഹത്യയിലുള്ള പങ്ക് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories