TopTop
Begin typing your search above and press return to search.

കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അന്‍പത് കഴിഞ്ഞ പോലീസുകാരെ ഒഴിവാക്കി, നിർദേശം ഇടുക്കിയിലെ ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നാലെ

കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അന്‍പത് കഴിഞ്ഞ പോലീസുകാരെ ഒഴിവാക്കി, നിർദേശം ഇടുക്കിയിലെ ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നാലെ

കോവിഡ് ബാധിച്ച് കേരളത്തിൽ ഒരു പോലീസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം. ഇടുക്കി ജില്ലയിലെ സബ് ഇൻസ്‌പെക്ടർ അജിതൻ (55 )ആണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഇതിന് പിന്നാലെയാണ് 50 വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. രോഗ ബാധിതരായവരെയും ഇത്തരം ജോലിയിൽ നിന്നും ഒഴിവാക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

അൻപത് വയസ് പിന്നിട്ട ഉദ്യോഗസ്ഥരെ സ്റ്റേഷനിലെ ഉത്തരവാദിത്വങ്ങൾ നൽകുകയോ ചെറിയ ഡ്യൂട്ടികൾ അനുവദിക്കുയോ ചെയ്യണം. ഇത്തരം ഉദ്യോഗസ്ഥർ ആരോഗ്യ പരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം ജോലി നോക്കേണ്ടത്. ജോലിസ്ഥലത്തിന് പുറത്തും ഇത്തരം നിർദേശങ്ങൾ കർശനമായി പാലിക്കണം.

ഏതെങ്കിലും തരത്തിൽ രോഗബാധിതരാവുന്ന ഉദ്യോഗസ്ഥർക്ക് കൃത്യവും കാര്യക്ഷമവുമായ ചികിൽസ ഉറപ്പാക്കണം. ഇത് പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം. ഇക്കാര്യങ്ങൾ യുണിറ്റ് തലവൻമാർ ഉറപ്പാക്കണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹൃദയസംബന്ധമായ അസുഖമുള്ള അജിതന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഇതോടെ ബുധനാഴ്ച രാത്രി ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്നലെ മരണം സംഭവിക്കുന്നത്.

ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയ്ക്കും നേരത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുകയും രോഗ മുക്തരാവുകയും ചെയ്തിരുന്നു. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ ഭാര്യയില്‍ നിന്നാണ് അജിതന് രോഗബാധയേറ്റതെന്നാണ് നിഗമനം. ഇവർക്ക് കൊവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണെന്നും വിലയിരുത്തുന്നു.

അതിനിടെ, റിസപ്ഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിന് പിന്നാലെ കേരള പോലീസ് ആസ്ഥാനം അടച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് പോലീസ് ആസ്ഥാനം 2 ദിവസത്തേക്ക് അടച്ചത്. അവധി ദിനങ്ങൾ ആയതിനാൽ നടപടി പോലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.


Next Story

Related Stories