TopTop
Begin typing your search above and press return to search.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ ഒഴിവാക്കണം, തെറ്റ് തിരുത്തണം - സര്‍ക്കാരിനെ തള്ളി കാരാട്ട്

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ ഒഴിവാക്കണം, തെറ്റ് തിരുത്തണം - സര്‍ക്കാരിനെ തള്ളി കാരാട്ട്

കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ ഒഴിവാക്കണമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പിന്നാലെയാണ് യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് വ്യക്തമാക്കി പ്രകാശ് കാരാട്ടും രംഗത്തെത്തിയിരിക്കുന്നത്. യുഎപിഎയോട് യോജിപ്പില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നെങ്കിലും പൊലീസോ സര്‍ക്കാരോ ഇത് പുനപരിശോധിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

യുഎപിഎ ചുമത്തുന്നതിന് സിപിഎം എതിരാണ്. ലഘുലേഖകളും പുസ്തകങ്ങളും ആധാരമാക്കി യുഎപിഎ ചുമത്താൻ പാടില്ലെന്നും പ്രകാശ് കാരാട്ട്. പൊലീസ് നടപടി തെറ്റാണ്. അതേസമയം നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ സംബന്ധിച്ച് അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും യുഎപിഎ പിൻവലിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം റിമാൻഡിലുള്ള അലൻ ഷുഹെയ്ബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റേണ്ടതില്ല എന്ന് ജയിൽ അധികൃതർ തീരുമാനിച്ചു.

Next Story

Related Stories