TopTop
Begin typing your search above and press return to search.

രാമക്ഷേത്ര നിര്‍മ്മാണം അഭിമാന നിമിഷമെന്ന് രാഷ്ട്രപതിയും, ലോകത്തിന് കാണിച്ചുകൊടുത്തത് ഇന്ത്യന്‍ മൂല്യങ്ങള്‍

രാമക്ഷേത്ര നിര്‍മ്മാണം അഭിമാന നിമിഷമെന്ന് രാഷ്ട്രപതിയും, ലോകത്തിന് കാണിച്ചുകൊടുത്തത് ഇന്ത്യന്‍ മൂല്യങ്ങള്‍

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി രാം കോവിന്ദ്. സ്വതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് ബാബ്‌റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണം ഇന്ത്യക്കാരുടെ അഭിമാന നിമിഷമാണെന്ന് പറഞ്ഞത്.

' 10 ദിവസം മുമ്പാണ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. എല്ലാവര്‍ക്കും അഭിമാനമുണ്ടാക്കുന്ന നിമിഷമാണ് അത്. രാജ്യത്തെ ജനങ്ങള്‍ വര്‍ഷങ്ങള്‍ സംയമനവും ക്ഷമയും പാലിച്ചു. നീതിന്യായ വ്യവസ്ഥയോട് അചഞ്ചലമായ കൂറ് കാണിച്ചു. രാമ ജന്മഭൂമി പ്രശ്‌നം പരിഹരിച്ചത് നീതിന്യായ സംവിധാനത്തിലുടെയാണ്' രാഷ്ട്രപതി പറഞ്ഞു.

സുപ്രീം കോടതി വിധിയെ എല്ലാവരും അംഗീകരിച്ചു. ഇന്ത്യന്‍ മൂല്യങ്ങളായ സമാധാനവും അഹിംസയുമാണ് ഇതുവഴി ഇന്ത്യ ലേകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തത്.' ഇങ്ങനെ പെരുമാറിയതില്‍ ഇന്ത്യക്കാരെ അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

130 കോടി ജനങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിമാനിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തള്ളി കളഞ്ഞു കൊണ്ട് ആ 130 കോടിയില്‍ ഞാനില്ലെന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃ്ഷ്ടിച്ചിരുന്നു

അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തെയും രാഷ്ട്രപതി തന്റെ അഭിസംബോധനയില്‍ പരാമര്‍ശിച്ചു. ലോകം മുഴുവന്‍ മഹാമാരിക്കെതിരെ ഒന്നിച്ച് നിന്ന പോരടിക്കുമ്പോള്‍ അതിര്‍ത്തയില്‍ ചിലര്‍ സാഹസം കാണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കാന്‍ ധീരരായ സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഗാല്‍വാന്‍ താഴ് വാരയിലെ രാജ്യം അഭിവാദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് മാതാവിന്റെ അഭിമാന സന്തതികളാണ് ഇവര്‍ എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


Next Story

Related Stories