TopTop
Begin typing your search above and press return to search.

സ്വപ്നയുടെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍; എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

സ്വപ്നയുടെ നിയമനം, ഐടി  വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍; എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്

സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ സർക്കാരിനെ സമീപിച്ചു. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശിയുൾപ്പെടെ നല്‍കിയ പരാതികളും വിജിലന്‍സ് സര്‍ക്കാരിന് കൈമാറി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശിവശങ്കറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതിവേണമെന്നിരിക്കെയാണ് വിജിലൻസ് സർക്കാറിനെ സമീപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാല്‍ മാത്രമേ വിജിലന്‍സ് കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളപ

മുൻ ഐടി സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കറിന്റെ കാലത്ത് ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിക്കണം, സ്വപ്‌ന സുരേഷിന്റെ നിയമനം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ എന്നയാളും വിജിലൻസിനെ സമീപിച്ചത്.


Next Story

Related Stories