ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവും കാസര്‍ഗോഡ് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. "വെഞ്ഞാറമൂട് ഇരട്ടകൊലപാതകം, കോവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് ബലാല്‍സംഗം ചെയ്ത സംഭവം, മൂന്ന് കൊലപാതക പ്രതികള്‍ ചേര്‍ന്ന് ബോംബ് നിര്‍മ്മിക്കുന്നതിനെ ഉണ്ടായ സ്ഫോടനം എന്നിവയില്‍ ഇടതു സര്‍ക്കാരിനും സി പി എമ്മിനും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നടത്തുന്ന നാറ്റക്കേസുകളില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട് സര്‍ക്കാരിന് കുഴലൂത്ത് നടത്തുന്ന പാര്‍ട്ടിയും യുവജന സംഘടനകളും കമറുദ്ദീന് എംഎല്‍എയെ നാറ്റിച്ച് അവരുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്." രാജ്മോഹന്‍ ഉണ്ണിത്താന് അഴിമുഖത്തോട് പറഞ്ഞു.
"കമറുദ്ദീന് ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനിയില്‍ പാര്ട്ണര്മാരെയുണ്ടാക്കി. ഇതൊരു ബിസിനസ്സാണ്. ബിസിനസ്സില്‍ ലാഭമുണ്ടാകുമ്പോള്‍ ലാഭം വീതം വെക്കും. നഷ്ടമുണ്ടാകുമ്പോള്‍ നഷ്ടം സഹിക്കും. ആരാണോ അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ അവര്‍ ഷെയര്‍ഹോള്‍ഡേഴ്സിന്റെ കാശ് കൊടുക്കണം. ഇതൊരു സിവില്‍ കേസാണ്. കമറുദ്ദീന് ആര്‍ക്കൊക്കെ കാശ് കൊടുക്കാനുണ്ടോ അവര്‍ക്കൊക്കെ ചെക്ക് കൊടുത്തിട്ടുണ്ട്. ചെക്ക് കോടതിയില്‍ ഹാജരാക്കിയാല്‍ പണം കിട്ടിയില്ലെങ്കില്‍ ബൗണ്‍സ് ചെയ്യും. അവസാനം ഇയാളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വിറ്റ് കോടതി പണം ഈടാക്കി കൊടുക്കും. അതിനെന്തിനാ രാഷ്ട്രീയ സമരം? അതിനെന്തിനാ ക്രൈംബ്രാഞ്ച്? കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ സിവില്‍ കേസില്‍ പോലീസ് അന്വേഷണം ഉണ്ടായിട്ടുണ്ടോ? അപ്പോള്‍, നില്‍ക്കക്കള്ളിയില്ലാതെ വന്ന ഭരണ പക്ഷം കച്ചിത്തുരുമ്പില്‍ കേറി പിടിച്ചിരിക്കുകയാണ്. കമറുദ്ദീന് പൈസ തിരിച്ച് കൊടുത്താല്‍ ഈ പാവപ്പെട്ട മാര്‍ക്സിസ്റ്റുകാര്‍ എന്ത് ചെയ്യും? പൈസ തിരിച്ച് കൊടുക്കണമെന്നതില്‍ ഞാന്‍ അടിയുറച്ച് നില്ക്കുന്നു. കൊടുക്കത്തില്ലെന്ന് കമറുദ്ദീന് പറഞ്ഞാല്‍ ഞാന്‍ കമറുദ്ദീനെതിരെ പറയും. കമറുദ്ദീന് കൊടുക്കാമെന്നാണ് പറയുന്നത്. കൊടുക്കത്തില്ലെന്ന് ഇതുവരെ കമറുദ്ദീന് പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. സാവകാശം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ നാട്ടില്‍ സാവകാശം കൊടുക്കാറില്ലെ? അദ്ദേഹം പണം തിരിച്ച് കൊടുക്കത്തില്ലെന്ന് പറഞ്ഞാല്‍ ഈ നാട് മൊത്തം അദ്ദേഹത്തനെതിരെ തിരിയണം. പൈസ കൊടുത്ത് തീര്‍ക്കുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അപ്പോള്‍ പിന്നെ ഒരു എംഎല്‍എയെ നാറ്റാന് സമരവുമായിട്ട് ഇറങ്ങിയിരിക്കുയാണ്. പക്ഷെ, മുഖ്യമന്ത്രി നാറിയിട്ട് സമരം ചെയ്യാത്തവര്‍, പാര്‍ട്ടി സെക്രട്ടറി നാറിയിട്ട് സമരം ചെയ്യാത്തവര്‍, പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും നിലവാരത്തിലേക്ക് ഒരു എംഎല്‍എ കൊണ്ടുപോകാന്‍ ബോധപൂര്‍വ്വം നടത്തുന്ന സമരമായിട്ടെ ഇതിനെ ഞങ്ങള്‍ കാണുന്നുള്ളു.'' - രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നാണ് കഴിഞ്ഞ ദിവസം രാജ്മോഹന്‍ ഉണ്ണിത്താല്‍ ഇന്നലെ പത്ര സമ്മേളനം നടത്തി പറഞ്ഞത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ജില്ലാ യുഡിഎഫ് ചെയര്മാന് സ്ഥാനത്ത് നിന്ന് കമറുദ്ദീനെ മാറ്റുന്നതിനുള്ള നീക്കം മുസ്ലിം ലീഗ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
കേസിലെ ഇരകള്‍ക്ക് വേണ്ടി ഹാജരാവുന്ന അഡ്വക്കറ്റ് ശുക്കൂര്‍ പറയുന്നത്, ഈ കേസ് ഒരു സിവില്‍ കേസായി മാത്രം കാണാനാവില്ല എന്നാണ്. "ഇതില്‍ വഞ്ചന എന്നൊരു സംഗതിയുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ജനസംഖ്യയില്‍ 38 ശതമാനം മുസ്ലിംകളാണ്. അതില്‍ മഹാഭൂരിപക്ഷവും മുസ്ലിംലീഗുക്കാരാണ്. ഒരു അഞ്ചോ, അല്ലെങ്കില്‍ മൂന്ന് ശതമാനമോ മാത്രമെ മറ്റു പാര്ട്ടിക്കാര് ഉണ്ടാവുകയുള്ളു. ആ സമുദായത്തിലുള്ള സ്വാധീനമാണ് കമറുദ്ദീന് ഈ ഇന്‍വെസ്റ്റുമെന്റിനു വേണ്ടി പൂര്‍ണമായും ഉപയോഗിച്ചിരിക്കുന്നത്. ആ വിശ്വാസത്തിന് പുറത്താണ് ആളുകള്‍ പൈസയും കൊടുത്തിരിക്കുന്നത്. അതാണതിന്റെ അടിസ്ഥാനപരമായ പ്രശ്നം. സാങ്കേതികമായി സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നതല്ല പ്രശ്നം. ഓരോ ഷെയര്‍ വാങ്ങിയപ്പോഴും എഗ്രിമെന്റില്‍ അദ്ദേഹം പണം ആവശ്യമുള്ളപ്പോള്‍ തിരികെ നല്‍കാമെന്ന് എഴുതി കൊടുത്തിട്ടുണ്ട്. കച്ചവടത്തിന് പണം നല്കുമ്പോള് പണം ആവശ്യപ്പെടമ്പോള് തിരികെ നല്‍കാമെന്ന് എഴുതി കൊടുക്കില്ല.കച്ചവടത്തില്‍ നിങ്ങള്‍ ഷെയര്‍ എടുക്കുമ്പോള്‍ അതില്‍ ലാഭവും നഷ്ടവും ഉണ്ടായാല്‍ അതുപോലെ ചെയ്യാം. ഇതിന് പകരം നിങ്ങള്‍ കച്ചവടത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇത്ര കാലം കഴിയുമ്പോള്‍ അതു പോലെ തിരിച്ചു നല്‍കാമെന്ന് പറയുന്നത്, അത് ഈ ഇന്‍വസ്റ്റ് ചെയ്യുന്നവരെ പറ്റിക്കാന്‍ വേണ്ടിയാണ്. അതാണ് വഞ്ചന.''

"ഇതൊരു മാഫിയ രാഷ്ട്രീയം തന്നെയാണ്. ഇദ്ദേഹത്തിന്റെ ഒരു ഒറ്റപ്പെട്ട സംഗതി ആയിട്ടൊന്നുമല്ല, ഞങ്ങളിതിനെ കാണുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലെ ഇബ്രാഹിം കുഞ്ഞ് തൊട്ടുള്ള അഴിമതികളുണ്ട്. അത് അവരുടെ ഒരു രീതിയാണ്. അപ്പോള്‍ അതിലെ ഏറ്റവും വികൃതമായ മുഖമായിട്ട് ഇപ്പോള്‍ ഈ ജ്വല്ലറി തട്ടിപ്പും വഖഫ് ഭൂമി തട്ടിപ്പും എല്ലാം വന്നിരിക്കുകയാണ്. ഈ മാഫിയ രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിര്‍ത്തുക എന്നുള്ളതാണ് സിപിഎം മുന്നോട്ട് വെച്ചിട്ടുള്ള നിലപാട്." കാസര്‍ഗോഡ് ജില്ലയിലെ സിപിഎം നേതാവും അഭിഭാഷകനുമായ വിപിപി മുസ്തഫ പറഞ്ഞു.
"ഇദ്ദേഹം എംഎല്‍എ ആകുന്നതിന് മുന്‍പ് തന്നെ ഇത് തുടങ്ങിയതാണ്. 2007ലാണ് ഈ ജ്വല്ലറി ഇടപാട് ആരംഭിക്കുന്നത്. അന്നദ്ദേഹം മുസ്ലിം ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്." വിപിപി മുസ്തഫ കൂട്ടിച്ചേര്‍ത്തു.

എം സി കമറുദ്ദീനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുസ്ലീം ലീഗനെയും മുന്നണിയെയും ഇതിനോടകം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് പി.കെ കുഞ്ഞാലികുട്ടി എംപിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനിടെ എം.സി കമറുദീന് എം.എല്‍.എയുടെ വീട്ടിലും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണലിന്റെ മാനേജിങ് ഡയറക്ടറും കേസുകളിൽ ആരോപണ വിധേയനുമായ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പോലീസ് പരിശോധന നടന്നു. കമറുദീന് ചെയര്‍മാനായ ജ്വല്ലറിയുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.
മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുള്ളയുടെ മരണത്തിന് ശേഷമാണ് കമറുദ്ദീന് യുഡിഎഫിന്റെ ജില്ലാ ചെയര്‍മാനാകുന്നത്. കമറുദ്ദീന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ചെര്‍ക്കളം അബ്ദുള്ളയായിരുന്നു മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ്. ചെര്‍ക്കളം മരിച്ചപ്പോള്‍ ഇദ്ദേഹം മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫിന്റെ ജില്ലാ ചെയര്‍മാനുമായി.