TopTop
Begin typing your search above and press return to search.

ഇന്ന് മാസപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാൾ മറ്റന്നാൾ, ഞായറാഴ്ചത്തെ ലോക്ക് ഡൗണില്‍ ഇളവുണ്ടാകും

ഇന്ന് മാസപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാൾ മറ്റന്നാൾ, ഞായറാഴ്ചത്തെ ലോക്ക്  ഡൗണില്‍ ഇളവുണ്ടാകും

ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിൻ്റെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ നാളെ റംസാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി യും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

നാളെയാണ് മാസപ്പിറവി കാണുന്നതെങ്കിൽ നാളെ രാത്രി 9 മണി വരെ സംസ്ഥാനത്ത് കടകൾ അനുവദിക്കുമെന്നും ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ അന്ന് ലോക്ക് ഡൗണില്‍ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും കൂട്ടപ്രാർത്ഥന വേണ്ടെന്നും വീടുകളിലിരുന്ന പ്രാർത്ഥിച്ചാൽ മതിയെന്നും സമുദായ നേതാക്കൾ നേരത്തെ തന്നെ വിശ്വാസികളോട് പറഞ്ഞിരുന്നു.


Next Story

Related Stories