TopTop
Begin typing your search above and press return to search.

സമരം ചെയ്യുന്നവരോട് ചര്‍ച്ച നടത്തില്ല; മോദിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമെന്ന് രമേശ് ചെന്നിത്തല

സമരം ചെയ്യുന്നവരോട് ചര്‍ച്ച നടത്തില്ല; മോദിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമെന്ന് രമേശ് ചെന്നിത്തല

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീതിക്കായുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി കള്ളകണക്ക് കൊണ്ട് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 12,185 പൊലീസ് നിയമനം യുഡിഎഫിന്റെ കാലത്ത് നടന്നു. യുഡിഎഫ് കാലത്തെ നിയമനങ്ങളുടെ അടുത്തെത്താന്‍ എല്‍ഡിഎഫിന് സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം പിഎസ്‌സി നിയമനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. സത്യം വിളിച്ചു പറയുന്ന കണക്കുകള്‍ എന്നദ്ദേഹം പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍ അസത്യം വിളിച്ചു പറയുന്ന കണക്കുകളാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ സര്‍ക്കാറിന്റെ കാലത്ത് പൊലീസില്‍ 13,825 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ 4791 നിയമനങ്ങള്‍ മാത്രമേ നടത്തിയുള്ളൂവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മൂന്നിരട്ടി നിയമനം നടത്തിയെന്നായിരുന്നു പ്രചരണം. മുഖ്യമന്ത്രിക്ക് ഈ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയെന്നറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാരായി ഇടത് സര്‍ക്കാര്‍ മാറി. എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്.എസ്.എല്‍.സി പോലും പാസാവാത്ത സ്വപ്ന സുരേഷിനെ ഒന്നേ മുക്കാല്‍ ലക്ഷം ശമ്പളത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശിപാര്‍ശ പ്രകാരമാണ്. അത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല ചോദിച്ചു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ജോലി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സമരം ചെയ്യുന്ന ജനതയോട് ചര്‍ച്ച നടത്തില്ലെന്നത് ജനാധിപത്യ വിരുദ്ധമാണ്, ഏകാധിപത്യപരമാണ്. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


Next Story

Related Stories