TopTop
Begin typing your search above and press return to search.

സർക്കാർ വിജിലൻസ് വിഭാഗത്തെ വന്ധ്യംകരിച്ചു, ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനെന്ന് ചെന്നിത്തല

സർക്കാർ വിജിലൻസ് വിഭാഗത്തെ വന്ധ്യംകരിച്ചു, ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണം നടത്താൻ സര്‍ക്കാറിനോട് അനുമതി തേടിയ വിജിലൻസ് നീക്കം കണ്ണിൽ പൊടിയിടാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്താമ്‍ അനുമതി തേടി വിജിലൻസ് ഡയറക്ടർ കത്ത് നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

നിലവിൽ സംസ്ഥാനത്ത് വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല സർക്കാർ വിജിലൻസ് വിഭാഗത്തെ വന്ധ്യംകരിച്ചിരിക്കുകയാണെന്നും ആരോപിച്ചു. ബെവ്ക്യൂ ആപ്പ് തുടങ്ങി നിരവധി വഷയങ്ങളിൽ താൻ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അഴിമതിയെ പറ്റി അന്വേഷിക്കാൻ വിജിലൻസിന് കഴിയുന്നില്ല. വിജിലൻസിന്റെ പ്രവർത്തനം താളം തെറ്റി. താൻ നൽകിയ പരാതിയിൽ അനുമതി കിട്ടാത്തത് കൊണ്ടാണ് അന്വേഷിക്കാൻ സാധിക്കാത്തതെന്ന് വിജിലൻസ് പറയുന്നത്. അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള പരാതി നൽകിയിട്ടും രണ്ട് മാസമായി സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും മുഖ്യമന്ത്രിക്ക് അറിയില്ല. ഇത് കള്ളമായോ അറിവില്ലായ്മ എന്നോ വിലയിരുത്താനാവു. കള്ളക്കടത്തിൽ പങ്കാളിയായ പ്രിൻസിപ്പൽ സെക്രട്ടറിയെ 12 ദിവസമാണ് മുഖ്യമന്ത്രി സംരക്ഷിച്ചത്. പിണറായി വിജയൻ അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആക്ഷേപം ഉയർത്തുന്നു.




Next Story

Related Stories