TopTop
Begin typing your search above and press return to search.

'ഫോണന്നെല്ലേ പറഞ്ഞുള്ളു, ഗോള്‍ഡെന്ന് പറഞ്ഞില്ലല്ലോ', ഐ ഫോണ്‍ കൈപ്പറ്റിയെന്ന ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല

ഫോണന്നെല്ലേ പറഞ്ഞുള്ളു, ഗോള്‍ഡെന്ന് പറഞ്ഞില്ലല്ലോ, ഐ ഫോണ്‍ കൈപ്പറ്റിയെന്ന ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സ്വപ്‌ന വഴി പ്രതിപക്ഷനേതാവിന് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് വീണ്ടും രമേശ് ചെന്നിത്തല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ഉത്തരവാദിത്വത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ക്കെതിരെ നടത്തുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

യുഎഇ ദേശീയ ദിനാചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഐഫോണ്‍ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ഉന്നയിക്കുന്നത് വില കുറഞ്ഞ ആരോപണങ്ങളാണ്. ഫോണന്നെല്ലേ പറഞ്ഞുള്ളു, ഗോള്‍ഡെന്ന് പറഞ്ഞില്ലല്ലോ, അങ്ങനെ പറഞ്ഞിരുന്നേല്‍ വലിയ പ്രശ്മായി പോയേനെ എന്നും ചെന്നിത്തല പരിഹസിച്ചു. സന്തോഷ് ഈപ്പന്‍ എന്ന് പറയുന്നയാളെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണുകളും കമ്മിഷന്‍ ഇനത്തില്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു എന്നായിരുന്നു നിര്‍മാണക്കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ലൈഫ് മിഷന്‍ ഇടപാടില്‍ ക്രമക്കേട് ആരോപിച്ച സിബിഐ ആരംഭിച്ച അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് വെളിപ്പെടുത്തല്‍. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം നടത്തുന്നത്തില്‍ നിന്ന് സിബിഐയെ വിലക്കണം എന്നാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഹര്‍ജിയിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ - സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങിനല്‍കി. യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാന്‍ എന്ന പേരിലാണ് ഇത് ആവശ്യപ്പെട്ടത്. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ. കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണെന്നുപറഞ്ഞാണ് മൊബൈല്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും യൂണിടാക് നല്‍കിയ ഹര്‍ജിയില്‍ ബില്ലുള്‍പ്പെടെ ഹാജരാക്കി കമ്പനി വ്യക്തമാക്കുന്നു.

ഇതിന് പുറമെ 2019 ഓഗസ്റ്റ് രണ്ടിന് യുഎസ് ഡോളറായി 3.80 കോടി രൂപ യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നല്‍കി. തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പില്‍ വെച്ചാണ് തുക കൈമാറിയത്. കൂടാതെ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് 68 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരമാണ് കമ്മിഷന്‍ നല്‍കിയത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍ കിട്ടുമെന്ന പ്രതീക്ഷയാണ് നടപടിക്ക് പിന്നിലെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയതെന്നാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


Next Story

Related Stories