TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം; കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം;  കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎം

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ചോദ്യം ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം. കെ ബാബു ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് കെ ബാബുവിനെതിരെ ഹര്‍ജി നല്‍കുമെന്ന് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സി.എം. സുന്ദരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്, ഇതിന് പുറമേ സീല്‍ പതിപ്പിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് 1700 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാത്തതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സിപിഎം തീരുമാനം.

തൃപ്പൂണിത്തുറയില്‍ യഥാര്‍ഥത്തില്‍ വിജയിച്ചത് ഞങ്ങളാണ്. രണ്ടായിരത്തിലധികം വോട്ടാണ് ഇപ്രാവശ്യം വര്‍ധിച്ചിട്ടുള്ളത്.തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് മതവിഷയം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തി ബാബു നടത്തിയ കള്ള പ്രചാരണങ്ങളാണ് സിപിഎം പരാജയപ്പെടാൻ കാരണം. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ ഒരു പ്രസംഗം വളച്ചൊടിച്ച് മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയതായും സിപിഎം ആരോപിച്ചു.

അവസാനം വരെ വീറും വാശിയും നിറഞ്ഞു നിന്ന മത്സരത്തില്‍ തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍ താഴെ വോട്ടിനാണ് കെ ബാബു ജയിച്ചത്. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതിന് തെളിവായി ബോര്‍ഡുകളും കെ ബാബുവിന്റെ പ്രസംഗവും സഹിതം കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.


Next Story

Related Stories