TopTop
Begin typing your search above and press return to search.

റംസാൻ: രാത്രി 9 വരെ കട തുറക്കാം, ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ ലോക്ക് ഡൗണില്‍ ഇളവ് - മുഖ്യമന്ത്രി

റംസാൻ: രാത്രി 9 വരെ കട തുറക്കാം, ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ ലോക്ക് ഡൗണില്‍ ഇളവ് - മുഖ്യമന്ത്രി

റംസാന്‍ പ്രമാണിച്ച് സംസ്ഥാനത്ത് രാത്രി ഒമ്പത് മണി വരെ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്നും നാളെയാണ് കാണുന്നതെങ്കില്‍ നാളെയും രാത്രി ഒമ്പത് മണി വരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റംസാന്‍ കാലത്ത് പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് നമസ്‌കരിക്കുക എന്നതിനെ പുണ്യകാര്യമായാണ് മുസ്ലീങ്ങള്‍ കാണുന്നത്. എന്നാല്‍ ഇത്തവണ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടുകളിലാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത് എന്ന് സമുദായ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. സഹനത്തിന്റേയും സമത്വത്തിന്റേയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാള്‍ നല്‍കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.


Next Story

Related Stories