TopTop
Begin typing your search above and press return to search.

പാലാ നഗരസഭയില്‍ ആറുപേര്‍ ജോസഫിനൊപ്പം ചേര്‍ന്നു; ഭരണം നിലനിര്‍ത്താന്‍ ജോസിന് ഇടതു പിന്തുണ ആവശ്യമാകും

പാലാ നഗരസഭയില്‍ ആറുപേര്‍ ജോസഫിനൊപ്പം ചേര്‍ന്നു; ഭരണം നിലനിര്‍ത്താന്‍ ജോസിന് ഇടതു പിന്തുണ ആവശ്യമാകും

പാലാ നഗരസഭയിലെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം പോകുമെന്ന് പരസ്യ നിലപാടെടുത്തു. യുഡിഎഫില്‍ നിന്നുള്ള വിടുതല്‍ അംഗീകരിക്കാത്തവരാണ് പുറത്തു പോയിരിക്കുന്നത്. ഇതോടെ നഗരസഭയില്‍ ജോസ് വിഭാഗത്തിന് ഭരണം നിലനിര്‍ത്തണമെങ്കില്‍ ഇടത് അംഗങ്ങളുടെ പിന്തുണ ആവശ്യമായി വരും.

കേരള കോൺഗ്രസ്‌-17, കോൺഗ്രസ്-മൂന്ന്, ഇടതുപക്ഷം-അഞ്ച്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ.മാണി വിഭാഗത്തിന് നിലവിൽ 11 അംഗങ്ങളുണ്ട്. കോൺഗ്രസും ജോസഫ് വിഭാഗവും ചേർന്നാൽ യു.ഡി.എഫിന് ഒൻപതുപേരാണുള്ളത്. 26-അംഗ നഗരസഭയിൽ ജോസ് കെ.മാണി വിഭാഗത്തിന് ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവാണുണ്ടായിരിക്കുന്നത്. മുമ്പ് ബി.ജെ.പി. അംഗമായി വിജയിച്ച ബിനു പുളിക്കക്കണ്ടം പാർട്ടിവിട്ടശേഷം സ്വതന്ത്രനാണ്.

നഗരസഭാ ഉപാധ്യക്ഷൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, മുൻ നഗരസഭാധ്യക്ഷ സെലിൻ റോയി, പി.കെ.മധു, ടോമി തറക്കുന്നേൽ, ജോബി വെള്ളാപ്പാണി എന്നിവരാണ് ജോസഫ് വിഭാഗത്തിലേക്ക് മാറിയിരിക്കുന്നത്.


Next Story

Related Stories