TopTop
Begin typing your search above and press return to search.

പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ തെർമൽ സ്കാനിംഗിന് വിധേയരാക്കും, മാസ്കുകളും സാനിറ്റൈസറുകളും ഉറപ്പാക്കും

പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ തെർമൽ സ്കാനിംഗിന് വിധേയരാക്കും, മാസ്കുകളും സാനിറ്റൈസറുകളും ഉറപ്പാക്കും

സംസ്ഥാനത്ത് 26 മുതൽ 30 വരെ നടക്കുന്ന ബാക്കിയുള്ള എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയുടെ ക്രമീകരണങ്ങള്‍ ഏകാപിപ്പിക്കാന്‍ വാര്‍ റൂം ഉണ്ടാകും. ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ആവശ്യമായ ക്രമീകരണങ്ങളൊരുക്കി. സംസ്ഥാനത്തെ സ്കൂളുകൾ അഗ്നിശമന സേന വൃത്തിയാക്കും.

സാനിറ്റൈസറും സോപ്പും ഉറപ്പാക്കും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. ഉത്തര കടലാസ് ഏഴ് ദിവസം പരീക്ഷാകേന്ദ്രങ്ങളില്‍ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ കുട്ടികള്‍ കുളിച്ച് ദേഹം വൃത്തിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്താവൂ. തെര്‍മല്‍ സ്‌ക്രീനിംഗിനായി പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് 5000 ഐ ആര്‍ തെര്‍മോമീറ്ററുകള്‍ വാങ്ങും. മാസ്കും അറിയിപ്പും വീടുകളിലെത്തിക്കും.

2953 പരീക്ഷാകേന്ദ്രങ്ങളിലായി നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2033 കേന്ദ്രങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു. അതേസമയം സ്കൂളുകളിൽ റെഗുലർ ക്ലാസ് തുടങ്ങുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നടത്തും. വിക്ടേഴ്സ് ചാനൽ, റേഡിയോ തുടങ്ങിയവ വഴിയും അധ്യയന പരിപാടികളുണ്ടാകും.


Next Story

Related Stories