കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നന്ദന് അറസ്റ്റില്‍. നന്ദനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസുള്‍പ്പെടെ പുറപ്പെടുവിച്ച് അന്വേഷണം പുരോഗമിക്കെയാണ് അറസ്റ്റ്. തൃശ്ശൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
പ്രതികള്‍ ജില്ല വിട്ട് പോവാന്‍ സാധ്യയില്ലെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പോലീസ്. അതേസമയം, കേസിലെ മറ്റ് മൂന്ന് പേരെ കുറിച്ച് പോലീസിന് പിടികൂടാനായിട്ടില്ലെന്നാണ് വിവരം. മുഖ്യ പ്രതികളെന്ന് പറയുന്ന പ്രതികളായ നന്ദന്, ശ്രീരാഗ്, സതീഷ്, അഭയരാജ് തനിച്ചാണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടക്കുന്നത്.
നേരത്തെ വിദേശത്ത് ആയിരുന്ന നന്ദന് രാജ്യം വിടാതിരിക്കാനുവള്ള മുന്‍കരുതലും പോലീസ് സ്വീകരിച്ചിരുന്നു. ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പുറമെ ഇയാളുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ പോലീസ് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. നന്ദന്റെ പോര്‍കുളത്തുള്ള ഭാര്യവീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയാണ് എരുമപ്പെട്ടി എസ് ഐ അബ്ദുള്‍ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം നന്ദന്റെ പാസ്പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചെടുത്തത്.
അതേസമയം, സനൂപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നന്ദന് കുത്തിയതെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണ്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കുന്നംകുളം സിപിഎം പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ചിറ്റിലങ്ങാട് വച്ച് കൊല്ലപ്പെട്ടത്.