TopTop
Begin typing your search above and press return to search.

കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും ബംഗാളും

കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും ബംഗാളും

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് തമിഴ്നാടും പശ്ചിമബംഗാളും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നേരത്തെ മഹാരാഷ്ട്രയും ഡല്‍ഹിയും കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കാണ് തമിഴ്നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പശ്ചിമ ബംഗാള്‍ കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബംഗാളിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിര്‍ദേശം. 72 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധന ഫലമാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ശനിയാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കും കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ണാടകയും ഡല്‍ഹിയും നേരത്തെ ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടകയ്ക്ക് പിന്നാലെ അതിര്‍ത്തിയില്‍ തമിഴ്നാടും പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാരെ നിരീക്ഷിക്കും.


Next Story

Related Stories