TopTop
Begin typing your search above and press return to search.

എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെപോലും കസ്റ്റഡിയിലെടുത്തു; പാനൂരിലെ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെപോലും കസ്റ്റഡിയിലെടുത്തു; പാനൂരിലെ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. മന്‍സൂര്‍ വധക്കേസില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും വ്യാഴാഴ്ച എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെപോലും കസ്റ്റഡിയിലെടുത്തെന്നും ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

പൊലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. ജീപ്പിലിട്ടും സ്റ്റേഷനില്‍വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു. ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയെപോലും കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ല. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കും. എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ച ശേഷം യുഡിഎഫിന്റെ നിലപാട് വിശദീകരിച്ചത്.

കളക്ടറേറ്റില്‍ നടക്കുന്ന സമാധാനയോഗത്തില്‍ എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ക്ക് പുറമേ റൂറല്‍ എസ്.പി, പൊലീസ് കമ്മീഷണര്‍ എന്നിവരും യോഗത്തിലുണ്ട്.


Next Story

Related Stories