TopTop
Begin typing your search above and press return to search.

യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു, കോട്ടയം ജോസഫിന്, പത്തനംതിട്ടയിൽ ഭിന്നത; കാസറഗോഡ് നിന്നും കമറുദ്ദീന്‍ തെറിച്ചു

യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു, കോട്ടയം ജോസഫിന്, പത്തനംതിട്ടയിൽ ഭിന്നത;  കാസറഗോഡ് നിന്നും കമറുദ്ദീന്‍ തെറിച്ചു

കേരളത്തിലെ യുഡിഎഫ് ജില്ലാകമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. ബെന്നി ബെഹന്നാന്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുകയും എംഎം ഹസ്സന്‍ ചുമതലയയേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പുനഃസംഘടന. ജോസ് കെ മാണി ഐക്യ മുന്നണി വിട്ടതിന് പിന്നാലെ നടക്കുന്ന പുനഃസംഘടനയില്‍ കോട്ടയം, പത്തനംതിട്ട, കാസറഗോഡ് ജില്ലകളിലാണ് ശ്രദ്ധേയമായ മാറ്റങ്ങളുള്ളത്.

ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദീനെ കാസറഗോഡ് നിന്നും നീക്കിയാണ് പുതിയ പട്ടിക. മുന്‍ മന്ത്രി സിറ്റി മുഹമ്മദലിയാണ് ജില്ലയിലെ പുതിയ മുന്നണി ചെയര്‍മാന്‍. കോട്ടയത്ത് മോന്‍സ് ജോസഫ് എംഎല്‍എ യുഡിഎഫ് ചെയര്‍മാനാവും. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയില്‍ ചേക്കേറിയതിന് പിന്നാലെ ജോസഫിന് ലഭിക്കുന്ന പരിഗണനയ്ക്ക് ഉദാഹരണം കൂടിയാണ് കോട്ടയത്തെ ചെയര്‍മാന്‍ സ്ഥാനം. മൂന്ന് ജില്ലാ കണ്‍വീനര്‍ സ്ഥാനവും ജോസഫ് വിഭാഗത്തിന് നീക്കിവച്ചിട്ടുണ്ട്. അതേസമയം പാലക്കാട്ടെ ചെയര്‍മാന്‍ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ കണ്‍വീനര്‍ സ്ഥാനങ്ങളില്‍ തര്‍ക്കം കാരണം ആളെ പ്രഖ്യാപിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. ജോസഫ് വിഭാഗത്തെ ചെയമാന്‍ സ്ഥാനത്ത് നിന്നും മാറ്റിയാണ് പത്തനംതിട്ട കോണ്‍ഗ്രസ് ഏറ്റടുത്തത്. ഇക്കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനത്ത് നിന്നും മാറ്റിയത് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് അറിയാതെയാണെന്നാണ് വിമര്‍ശനം. 18 വര്‍ഷം യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന തന്നെ സ്ഥാനത്ത് നിന്നും നീക്കിയകാര്യം അറിയിച്ചില്ലെന്നാണ് മുന്‍ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസിന്റെ പ്രതികരണം.

യുഡിഎഫ് ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍-

തിരുവനന്തപുരം - ചെയര്‍മാന്‍ - അഡ്വ.പി.കെ.വേണുഗോപാല്‍

കണ്‍വീനര്‍ - ബീമാപള്ളി റഷീദ്

കൊല്ലം - ചെയര്‍മാന്‍ - കെ.സി.രാജന്‍

കണ്‍വീനര്‍ - അഡ്വ. രാജേന്ദ്രപ്രസാദ്

ആലപ്പുഴ - ചെയര്‍മാന്‍ - ഷാജി മോഹന്‍

കണ്‍വീനര്‍ - പിന്നീട് പ്രഖ്യാപിക്കും

പത്തനംതിട്ട: - ചെയര്‍മാന്‍ എ.ഷംസുദീന്‍

കണ്‍വീനര്‍ - വിക്ടര്‍ തോമസ്

കോട്ടയം - ചെയര്‍മാന്‍ - മോന്‍സ് ജോസഫ് എം.എല്‍.എ.

കണ്‍വീനര്‍ - ജോസി സെബാസ്റ്റ്യന്‍

ഇടുക്കി - ചെയര്‍മാന്‍ - അഡ്വ.എസ്. അശോകന്‍

കണ്‍വീനര്‍ - എന്‍.ജെ.ജേക്കബ്

എറണാകുളം - ചെയര്‍മാന്‍ - ഡൊമനിക് പ്രസന്റേഷന്‍

കണ്‍വീനര്‍ - ഷിബു തെക്കുംപുറം

തൃശ്ശൂര്‍ - ചെയര്‍മാന്‍ - ജോസഫ് ചാലിശ്ശേരി

കണ്‍വീനര്‍ - കെ.ആര്‍.ഗിരിജന്‍

പാലക്കാട് - ചെയര്‍മാനെ പിന്നീട് പ്രഖ്യാപിക്കും

കണ്‍വീനര്‍ - കളത്തില്‍ അബ്ദുള്ള

മലപ്പുറം - ചെയര്‍മാന്‍ - പി.റ്റി. അജയ്മോഹന്‍

കണ്‍വീനര്‍ - അഡ്വ. യു.എ.ലത്തീഫ്

കോഴിക്കോട് - ചെയര്‍മാന്‍ - കെ.ബാലനാരായണന്‍

കണ്‍വീനര്‍ - എം.എം.റസാഖ് മാസ്റ്റര്‍

വയനാട് - ചെയര്‍മാന്‍ - പി.പി.എ.കരീം

കണ്‍വീനര്‍ - എന്‍.ഡി.അപ്പച്ചന്‍ എക്സ്.എം.എല്‍.എ.

കണ്ണൂര്‍ - ചെയര്‍മാന്‍ - പി.റ്റി.മാത്യു

കണ്‍വീനര്‍ - അബ്ദുല്‍ഖാദര്‍ മൗലവി

കാസര്‍ഗോഡ് - ചെയര്‍മാന്‍ - സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)

കണ്‍വീനര്‍ - എ.ഗോവിന്ദന്‍ നായര്‍


Next Story

Related Stories