TopTop
Begin typing your search above and press return to search.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വീതം; രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടനപത്രിക

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വീതം; രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടനപത്രിക

പാവപ്പെട്ട കുടുംബത്തിന്റെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടന പത്രിക. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

സംസ്ഥാനത്തുംനിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകുമെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചതാണ് ന്യായ് പദ്ധതി.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കാവുന്നതാണ്.


Next Story

Related Stories