TopTop
Begin typing your search above and press return to search.

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ആഡംബര ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുകള്‍ പിടികൂടി, നാല് പേര്‍ അറസ്റ്റില്‍. കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി.

ഇന്നലെ രാത്രി 11.45ന് ആരംഭിച്ച റെയ്ഡ് പുലർച്ചെ 3.45 വരെ നീണ്ടു. നിശാ പാര്‍ട്ടികള്‍ നടക്കുമ്പോഴായിരുന്നു റെയ്ഡ്. ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന. ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ കൂടി പരിശോധന നടന്നിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് കൂടുതല്‍ ഏജന്‍സികള്‍ പരിശോധനയ്ക്കായി എത്തി. ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പരിശോധന അവസാനിപ്പിച്ചു.


Next Story

Related Stories