TopTop

തിരുവാഭരണ ഘോഷയാത്ര പോകുമ്പോള്‍ മല്‍സ്യ മാംസ വില്‍പന പാടില്ല, വടശ്ശേരിക്കരപഞ്ചായത്തിന്റെ ഉത്തരവ് വിവാദമാകുന്നു, മതേതര കേരളത്തിലോ ഇതെന്ന് സോഷ്യല്‍ മീഡിയ

തിരുവാഭരണ ഘോഷയാത്ര പോകുമ്പോള്‍ മല്‍സ്യ മാംസ വില്‍പന പാടില്ല, വടശ്ശേരിക്കരപഞ്ചായത്തിന്റെ ഉത്തരവ് വിവാദമാകുന്നു, മതേതര കേരളത്തിലോ ഇതെന്ന് സോഷ്യല്‍ മീഡിയ


ശബരിമലയില്‍ മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍ മൽസ്യ മാംസ വില്‍പ്പന പാടില്ലെന്ന് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത്. രണ്ട് ദിവസത്തേക്കാണ് ഇറച്ചിവില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് ഉത്തരവിറക്കിയിരിക്കുന്നത്.
'ശബരിമല മകരവിളക്ക് മഹോല്‍സവം പ്രമാണിച്ച് തിരുവാഭരണ ഷോഷയാത്ര കടന്നുപോകുന്നതിനാല്‍ വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലുള്ള ഇറച്ചി കടകള്‍ കോഴിക്കടകള്‍, മല്‍സ്യവ്യാപരം ചെയ്യുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 2020 ജനുവരി 13,14 തീയതികളില്‍ നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു' പഞ്ചായത്ത് സെക്രട്ടറി ഈ മാസം ആറാം തീയതി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത്.
എന്നാല്‍ പഞ്ചായത്തിന്റെ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍നിന്നുണ്ടാവുന്നത്. മതേതര കേരളത്തിലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നതെന്ന് ഇത് ബഹുസ്വര മൂല്യങ്ങള്‍ക്കെതിരാണെന്നും നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിച്ചു. ഇടതുപക്ഷം ഭരിക്കുന്ന, എ സി മൊയ്തീന്‍ മന്ത്രിയായിരിക്കുന്ന വകുപ്പിന് കീഴിലാണ് ഈ പഞ്ചായത്തെന്ന് കാര്യം മറന്നു പോകരുതെന്നും വിമര്‍ശകര്‍ പറഞ്ഞു.
ശബരിമലയില്‍ നാളെയാണ് മകരവിളക്ക് ഉല്‍സവം നടക്കുന്നത്. ഇന്നലെയാണ് തിരുവാഭരണ ഘോഷയാത്ര തുടങ്ങിയത്.


Next Story

Related Stories