TopTop
Begin typing your search above and press return to search.

ബാര്‍ കോഴ ആരോപണം - ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം, ജോസ് കെ മാണിക്കെതിരെ അന്വേഷണമുണ്ടായേക്കില്ല

ബാര്‍ കോഴ ആരോപണം - ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം, ജോസ് കെ മാണിക്കെതിരെ അന്വേഷണമുണ്ടായേക്കില്ല

ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. ചെന്നിത്തലയടക്കമുള്ളവര്‍ക്കെതിരായ അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. ചെന്നിത്തലയ്ക്കും കെ ബാബുവിനും വി എസ് ശിവകുമാറിനും പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാനായി ബാറുടമകളില്‍ നിന്ന് 10 കോടി രൂപ പിരിച്ചെന്നും ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നുമാണ് ബിജു രമേശിന്റെ ആരോപണം. അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നു. അതേസമയം കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ ആരോപണം വിജിലന്‍സ് അന്വേഷിച്ചേക്കില്ല.

ജനപ്രതിനിധികളായവരുടെ കാര്യത്തില്‍ അന്വേഷണത്തിന് ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി ആവശ്യമാണ്. ഇതിനായുള്ള ഫയല്‍ അടുത്തു തന്നെ അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുമതി ലഭിച്ചാല്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കും.

അതേസമയം, വിവിധ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയായുധമായി വിജിലന്‍സിനെ ഉപയോഗിക്കുകയാണ് എന്ന പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇതിനകം തന്നെ മുന്‍ മന്ത്രിഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ലീഗിന്റെ മറ്റൊരു എംഎല്‍എ എം.സി കമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലാണ്. ലീഗ് എംഎല്‍എ കെ.എം ഷാജിക്കെതിരെ കോഴ വാങ്ങിയ കേസിലും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലും അനേഷണം നടക്കുന്നുണ്ട്.


Next Story

Related Stories