Top

കോട്ടകള്‍ പിടിച്ചെടുത്ത പോരാളികളായി പ്രശാന്തും ജനീഷ് കുമാറും ഷാനിമോളും

കോട്ടകള്‍ പിടിച്ചെടുത്ത പോരാളികളായി പ്രശാന്തും ജനീഷ് കുമാറും ഷാനിമോളും

തൊടുപുഴ മങ്ങാട്ടുകടവ് കുളങ്ങരതൊട്ടിയില്‍ വില്‍സണ്‍ കെ ജോണിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടാം ഭാര്യ ലിസിയുടെ ആത്മഹത്യാക്കുറിപ്പില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. മലയാളത്തിലെഴുതിയ ലിസിയുടെ ഡയറിക്കുറിപ്പുകള്‍ പോലീസിന് പരിഭാഷപ്പെടുത്തി നല്‍കിയ ഷിനോദ് എംകെ ആണ് ഇക്കാര്യം അഴിമുഖത്തോട് വെളിപ്പെടുത്തിയത്. ലിസിയോടൊപ്പം ആത്മഹത്യ ചെയ്ത ഇളയമകന്‍ അലന്‍ സ്റ്റാന്‍ലിയ്‌ക്കൊപ്പം ഹൈദ്രാബാദ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഷിനോദ് കോതമംഗലം നാഗഞ്ചേരി സ്വദേശിയാണ്. ഐഐടിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇപ്പോള്‍ ഷിനോദ്. മനോരമയ്ക്കും ലേഖകനും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ലിസിയുടെ ഡയറിക്കുറിപ്പിലെ ആവശ്യമെന്ന് ഷിനോദ് അഴിമുഖത്തോട് വെളിപ്പെടുത്തി. ലിസിയും മകന്‍ അലനും വ്യാജവാര്‍ത്തകളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ആരോപണം.

മണ്ഡലം രൂപീകരിച്ചിരുന്ന കാലം മുതല്‍ 54 വര്‍ഷത്തോളം കെ എം മാണി തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമാണ് പാല. ഈ പാലയാണ് ഒരുമാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണ് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. പാലായിലെ മിന്നുന്ന വിജയത്തിന് പിന്നാലെയാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് രണ്ട് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുത്തത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് യഥാര്‍ത്ഥ പോരാളികളായിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വിജയിച്ച വി കെ പ്രശാന്തും കോന്നിയില്‍ മത്സരിച്ച കെ യു ജനീഷ് കുമാറും അരൂരില്‍ വിജയിച്ച ഷാനിമോള്‍ ഉസ്മാനുമാണ് ആ പോരാളികള്‍. തിരുവനന്തപരും മേയര്‍ കൂടിയായ പ്രശാന്തും മുന്‍ എസ്എഫ്‌ഐ നേതാവ് ജനീഷ് കുമാറും യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം പിടിച്ചെടുത്ത് എല്‍ഡിഎഫിന് നല്‍കുകയായിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം യുഡിഎഫിന് സ്വന്തമാക്കുകയായിരുന്നു ഷാനിമോള്‍. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വേണ്ടി കെ മുരളീധരന്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇക്കുറി എന്‍എസ്എസിന്റെ ശരിദൂര നിലപാടിന്റെ പരീക്ഷണശാല കൂടിയായതോടെ യുഡിഎഫ് ജയം പ്രതീക്ഷിച്ച മണ്ഡലമാണ് ഇത്. ശബരിമല വിഷയത്തിലും ന്യൂനപക്ഷ വിഷയങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവഗണനയിലും പ്രതിഷേധിച്ചാണ് എന്‍എസ്എസ് യുഡിഎഫിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് മേയര്‍ ബ്രോ മണ്ഡലം പിടിച്ചെടുത്തത്. 14,251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി കെ പ്രശാന്തിന്റെ വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ ജയിച്ചിരുന്നത്. ഇതുകൂടി കണക്കാക്കുമ്പോള്‍ പ്രശാന്തിന്റെ വിജയത്തിന്റെ തിളക്കമേറുന്നു. കൂടാതെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായി പോയ എല്‍ഡിഎഫിന് വേണ്ടി പ്രശാന്ത് വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തപ്പോള്‍ അത് ആധികാരികവുമായി. വി കെ പ്രശാന്ത് 54,83 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ വോട്ട് വിഹിതം 40,365ല്‍ ഒതുങ്ങി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് വേണ്ടി ഇക്കുറി മത്സരിച്ച എസ് സുരേഷിന് 27,453 വോട്ട് മാത്രം നേടാനാണ് സാധിച്ചത്.

കോന്നിയിലെ വിജയമാണ് ജനീഷ് കുമാറിന്റെ പോരാട്ടവീര്യം വിലയിരുത്തപ്പെടുന്നത്. 1996 മുതല്‍ യുഡിഎഫിന് വേണ്ടി അടൂര്‍ പ്രകാശ് തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് ഇത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ അതൊരു പുതുമുഖത്തിന്റെ തോളിലേറിയായി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാവെന്ന നിലയില്‍ ശ്രദ്ധേയനായ ശേഷമാണ് ജനീഷ് കുമാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 20,748 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണ് കോന്നി. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയിലേക്ക് പോയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പി മോഹന്‍രാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ എല്‍ഡിഎഫ് മറ്റ് നാല് മണ്ഡലങ്ങളിലെയും പോലെ ഇവിടെ മത്സരിപ്പിച്ചതും പുതുമുഖത്തെ. വോട്ടെണ്ണല്‍ ദിവസം വരെയും യുഡിഎഫ് പ്രതീക്ഷ വച്ച മണ്ഡലമാണ് ഇത്. എന്നാല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ തന്നെ യുഡിഎഫ് നേരിടാനിടയുള്ള തിരിച്ചടിയുടെ സൂചനകള്‍ വ്യക്തമായിരുന്നു. ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ജനീഷ് കുമാറിന് അട്ടിമറി ജയം. അതും 9953 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ജനീഷ് കുമാര്‍ 54,099 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് 44,146 വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോള്‍ കേവലം 89 വോട്ടുകള്‍ക്ക് മാത്രം തോറ്റ ബിജെപിയുടെ കെ സുരേന്ദ്രന്‍ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 39,786 വോട്ടുകളാണ് സുരേന്ദ്രന്‍ നേടിയത്.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ കൈവശമിരുന്ന ഏക മണ്ഡലമായ അരൂര്‍ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎം ആരിഫ് 38,519 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ഷാനി മോള്‍ ഉസ്മാന്‍ തിരിച്ചുപിടിക്കുന്നത്. 2006 മുതല്‍ ആരിഫ് തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് ഇക്കുറി എല്‍ഡിഎഫിന് നഷ്ടമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പത്തൊമ്പത് സ്ഥാനാര്‍ത്ഥികളും വിജയിച്ചപ്പോഴും ആലപ്പുഴയില്‍ ഷാനിമോള്‍ പരാജയപ്പെട്ടിരുന്നു. അതോടെ ഷാനിമോളുടെ മധുരപ്രതികാരം കൂടിയായി ഈ ജയം. യുഡിഎഫിന്റെ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത എല്‍ഡിഎഫിന്റെ കയ്യിലിരുന്ന അരൂര്‍ പിടിച്ചെടുത്ത് മാനംകാത്ത സ്ഥാനാര്‍ത്ഥി കൂടിയാകുകയാണ് ഇതോടെ ഷാനിമോള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരിലും മത്സരിച്ചെങ്കിലും എല്ലായിടത്തും തോല്‍ക്കാനായിരുന്നു ഷാനിമോളുടെ വിധി. എന്നാല്‍ 2079 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ആദ്യമായി ജനപ്രതിനിധിയാകാന്‍ ഇക്കുറി ഷാനിമോള്‍ക്ക് സാധിക്കുകയാണ്. ഷാനിമോള്‍ 69,356 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന് 67,277 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് 16,289 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തില്‍ എല്‍ഡിഎഫ് ഏറ്റവുമധികം ഉറപ്പ് കരുതുന്ന മണ്ഡലമാണ് അരൂര്‍ എന്നതുകൂടി കണക്കാക്കുമ്പോള്‍ ഷാനിമോളുടെ വിജയത്തിന്റെ തിളക്കം കൂടുന്നു.


Next Story

Related Stories