TopTop
Begin typing your search above and press return to search.

ലക്ഷ്യം ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹി വഴി പാലായിലേക്ക്; രോഗം സ്ഥിരീകരിച്ച പ്രവാസി വനിത കോട്ടയത്തെത്തിയിട്ടില്ല

ലക്ഷ്യം ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹി വഴി പാലായിലേക്ക്; രോഗം സ്ഥിരീകരിച്ച പ്രവാസി വനിത കോട്ടയത്തെത്തിയിട്ടില്ല

തുടര്‍ച്ചയായി കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് പരിഭ്രാന്തിക്കിടയാക്കുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്തിരുന്ന 65 വയസുള്ള കോട്ടയം സ്വദേശിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത് എന്നും ഇവര്‍ ഇതുവരെ കോട്ടയം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല എന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്ന് ഡല്‍ഹി വഴി കോട്ടയം ജില്ലയിലുള്ള പാലായിലെ വീട്ടിലേക്ക് വരുന്ന വഴി ഇവര്‍ ഡല്‍ഹിയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെടുകയായിരുന്നു എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ ക്വാറന്റൈന്‍ ലംഘിച്ച് പാലായിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ കമ്പംമേട് ചെക്ക്‌പോസ്റ്റില്‍ വച്ച് ഇവര്‍ പിടിയിലാവുകയും തുടര്‍ന്ന് ഇടുക്കിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നുമാണ് വിവരം.

ഇവരെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. ഇവരെ കോട്ടയത്തേക്ക് യാത്ര ചെയ്യാന്‍ പിന്നീട് അനുവദിച്ചില്ല. ഇവര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മാര്‍ച്ച് 20-ന് ഡല്‍ഹിയിലെത്തിയെന്നും തുടര്‍ന്ന് അവിടെ ക്വാറന്റൈനില്‍ പ്രവേശിച്ചെങ്കിലും നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കമ്പംമേട്ട് വച്ച് ഇവരെ കസ്റ്റഡിയിലെടുത്ത് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച 11 പേരില്‍ ഒരാള്‍ കോട്ടയം ജില്ലയില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ ആശയക്കുഴപ്പത്തിനും അമ്പരപ്പിനും കാരണമായിരുന്നു. തുടര്‍ച്ചായായ ആഴ്ചകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലയാണ് കോട്ടയവും ഇടുക്കിയും. തുടര്‍ന്ന് രണ്ടു ജില്ലകളേയും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ 20-ന് പ്രഖ്യാപിച്ച ഇളവുകളുടെ പുറത്ത് പൊതുജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതിനാല്‍ പിന്നീട് ഇവിടെ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തു.


Next Story

Related Stories