പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

ഒരു സാമാന്യ മനുഷ്യന്‍ കേട്ടാല്‍ അറയ്ക്കുന്ന കൃത്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

ഇക്കഴിഞ്ഞ സെപ്തംബര്‍ 26ന് സമര്‍പ്പിച്ച സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒടുവില്‍ ഇന്ന് നിയമസഭയില്‍ വച്ചിരിക്കുകയാണ്. കേരള സമൂഹത്തെയാകെ ഞെട്ടിച്ച് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

ടീം സോളാര്‍ കമ്പനിയ്ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യാനും കമ്പനി ഉടമയായ സരിത എസ് നായര്‍ നടത്തിയ തട്ടിപ്പുകള്‍ക്ക് കുടപിടിക്കാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ അവരെ ലൈംഗികമായി ഉപയോഗിക്കുകയും പണം സ്വീകരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി സരിതയെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു, ഹൈബി ഈഡന്‍ ലൈംഗികമായി ചൂഷണം ചെയ്തു, എപി അനില്‍കുമാറും സഹായി നസറുള്ളയും ലൈംഗികമായി ഉപയോഗിക്കുകയും സരിതയെ കൂട്ടിക്കൊടുക്കുകയും ചെയ്തു, മന്ത്രിയായിരുന്ന അടൂര്‍ പ്രകാശന്‍ ഫോണ്‍ സെക്‌സ് നടത്തി തുടങ്ങി ഒരു സാമാന്യ മനുഷ്യന്‍ കേട്ടാല്‍ അറയ്ക്കുന്ന കൃത്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉമ്മന്‍ ചാണ്ടി ഓറല്‍ സെക്‌സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു: സോളാര്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ഒരു സ്ത്രീയെ സഹായിക്കാമെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ നടത്തിയ ലൈംഗിക ചൂഷണത്തിന്റെയും അഴിമതിയുടെയും കഥകളാണ് ഈ റിപ്പോര്‍ട്ടില്‍ ഒന്നടങ്കമുള്ളത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ചുവടെയുള്ള ലിങ്കില്‍.

സോളാര്‍ റിപ്പോര്‍ട്ട്

ഇരയല്ല, താനൊരു പോരാളിയെന്ന് സരിത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍