TopTop

വിനായകനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മൃദുലദേവി ശശിധരന്‍

വിനായകനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മൃദുലദേവി ശശിധരന്‍
നടന്‍ വിനായകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദൃല ശശീധരന്‍. കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിനായകനില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കി. ഇങ്ങനെയാണ് കുറിപ്പ്: "നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ". 

ഇക്കാര്യത്തില്‍ വിനായകനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.നേരത്തെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയും അവര്‍ക്ക് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത വിനായകന്റെ നിലപാട് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇതേ വിനായകന്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയില്‍ പെരുമാറിയെന്നത് ഞെട്ടിക്കുന്നതാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. വിനായകന്‍ മൃദുലയോട് മാപ്പു പറയണമെന്ന് എഴുത്തുകാരിയും ദളിത് ഫെമിനിസ്റ്റുമായ രേഖ രാജ് ആവശ്യപ്പെട്ടു.

രേഖ രാജിന്റെ പ്രതികരണം

"വീണ്ടും ആവർത്തിക്കുന്നു ഒരു സ്ത്രീ തനിക്ക് നേരെ ലൈംഗിക കടന്ന് കയറ്റം നടന്നു എന്ന് വെളിപ്പെടുത്തിയാൽ പ്രാഥമികമായും അവളുടെ ഒപ്പം നിൽക്കും മറിച്ചാണ് കാര്യങ്ങൾ എന്ന് സംശയാതീതമായി തെളിയിക്കപ്പെടും വരെ! വയലൻസ് നേരിട്ടവരോട് തെളിവ് ചോദിക്കുന്നതിലും വലിയ അനീതിയില്ല.. അത് കൊണ്ട് വോയ്സ് റെക്കോർഡ് ഇത് വരെ കേട്ടില്ല എങ്കിലും മൃദുലയോടുള്ള വിശ്വാസവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നു. സമുദായത്തിലെ ആൺകോയ്മയോടുള്ള സമരം വളരെ പ്രധാനപ്പെട്ടതാണ്.. ലൈംഗിക അതിക്രമം എത്ര മഹദ് വ്യക്തി ചെയ്താലും അയാൾ ച
ോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അനുഭവിച്ച സ്ത്രീ എന്താണ് നീതിയെന്ന് വിശ്വസിക്കുന്നതാണ് ഇക്കാര്യത്തിൽ നീതിയെന്ന് ഞാൻ കരുതുന്നു.. അത് നിയമപരമായ നീക്കമാണെങ്കിലും പബ്ലിക്ക് ഷെയിമിങ്ങ് ആണെങ്കിലും എനിക്ക് സ്വീകാര്യമാണ്. തെളിവ് ചോദിക്കുന്നവരോടും അതിജീവിച്ചവളെ വിചാരണ ചെയ്യുന്നവരോടും സഹതാപം മാത്രം!!
വിനായകൻ മാപ്പു പറയണം !Mruduladevi Sasidharan Big salute to you!
With you unconditionally 💜💜

We demand public apology from Vinayakan!"മൃദുല ശശിധരന്‍ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഫാറൂഖ് കോളേജ് മുന്‍ വിദ്യാര്‍ഥിയും സാമൂഹികപ്രവര്‍ത്തകനുമായ ദിനു വെയിലും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ദിനു വെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

"വിനായകനു നേരെയുള്ള സംഘപരിവാർ ആക്രമണത്തിനെതിരെ നിലക്കൊള്ളുമ്പോഴും ദളിതരായ മനുഷ്യർക്ക് നേരെ വിനായകൻ ഏറ്റവും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധമായും സംസാരിക്കുമെന്ന് ഉറച്ച അനുഭവമുള്ള ഒരാളെന്ന നിലയിൽ അയാളുടെ രാഷ്ട്രീയ വർത്തമാനങ്ങളിൽ വിശ്വാസമില്ല.


ദയവായി വിനായകനെ അയ്യൻകാളിയോടൊന്നും ഉപമിക്കരുത്"
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുയായികള്‍ ജാതി അധിക്ഷേപം നടത്തുന്നതിനിടെയാണ് വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്നും എന്നാല്‍ ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും വിനായകന്‍ അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിനായകന് നേരെ ജാതി കടുത്ത ജാതി അധിക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

ഈദ് റിലീസിനൊരുങ്ങുന്ന തൊട്ടപ്പനാണ് വിനായകന്റെ അടുത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഷാനവാസ് കെ ബാവക്കുട്ടി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകനാണ്.

Read More: ക്വാറി മാഫിയയും പോലീസും ചേര്‍ന്ന് വീതം വയ്ക്കുന്ന കേരളം

Next Story

Related Stories