വിദേശം

കിം ജോങ് ഉന്‍ അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേയ്ക്ക്; പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി ചര്‍ച്ചയ്ക്ക്

അതേസമയം ആണവായുധ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നതായും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ആണവ നിരായുധീകരണത്തിലേയ്ക്ക് ഉത്തരകൊറിയയെ എത്തിക്കുക ദുഷ്‌കരമായിരിക്കും എന്നാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പറയുന്നത്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി ചര്‍ച്ച നടത്തുന്നതിനായി അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേയ്ക്ക് പോകും. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഒരു ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയിലേയ്ക്ക് പോകുന്നത്. കൊറിയന്‍ സമയം വെള്ളിയാഴ്ച രാവിലെ അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഉത്തരകൊറിയന്‍ നേതാവിനെ സ്വീകരിക്കാനെത്തും. ജൂണില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കിം ജോങ് ഉന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം ആണവായുധ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നതായും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ആണവ നിരായുധീകരണത്തിലേയ്ക്ക് ഉത്തരകൊറിയയെ എത്തിക്കുക ദുഷ്‌കരമായിരിക്കും എന്നാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പറയുന്നത്. ഇതിന് മുമ്പ് 2000ലും 2007ലും ഇരുകൊറിയകളുടേയും നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈയടുത്ത് ചൈനയിലെത്തിയ കിം ജോങ് ഉന്‍ പ്രസിഡന്റ് ഷി ജിന്‍ പിങുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍