TopTop

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്‌ ഫാഷനായെന്നു കേന്ദ്രമന്ത്രി; ആ ഫാഷനാണു ലോകത്ത് ജനാധിപത്യമെന്നറിയപ്പെടുന്നതെന്നു മറുപടി

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്‌ ഫാഷനായെന്നു കേന്ദ്രമന്ത്രി; ആ ഫാഷനാണു ലോകത്ത് ജനാധിപത്യമെന്നറിയപ്പെടുന്നതെന്നു മറുപടി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവരെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ഇട്ട ട്വീറ്റിന് ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ കിട്ടിയ ഒരു മറുപടി സോഷ്യല്‍ മീഡിയ കൊണ്ടുപിടിച്ച് ആഘോഷിക്കുകയാണ്.

ഇന്ത്യയില്‍ ഒരു പുതിയ ഫാഷന്‍ ഉടലെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിയോ അല്ലെങ്കില്‍ സിനിമയില്‍ നിന്നുള്ള ഏതെങ്കിലുമൊരു വ്യക്തിയോ യാതൊരു ലോജിക്കും കൂടാതെ പ്രധാനമന്ത്രിക്കെതിരെ എന്തെങ്കിലും ചോദിച്ചാല്‍ അതുടന്‍ തന്നെ വാര്‍ത്തയാകുന്നു' ഇങ്ങനെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്.

മന്ത്രിയുടെ ഈ പരിഹാസ ട്വീറ്റിന് റിഫോര്‍മര്‍ ബ്രംബി എന്ന അകൗണ്ടില്‍ നിന്നു വന്ന മറുപടി ഇപ്രകാരമായിരുന്നു;

'ലോകം മുഴുവന്‍ ഈ ഫാഷന് അറിയപ്പെടുന്നത് ജനാധിപത്യം എന്നാണ്'

പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് വെറും വാര്‍ത്തയ്ക്കുവേണ്ടിയാണെന്ന പരിഹാസത്തിന് ഇതിനേക്കാള്‍ മികച്ചൊരു മറുപടിയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


Next Story

Related Stories