TopTop

ചുംബന സമരം കോഴിക്കോട്; കുറുവടിയുമായി എത്തിയത് സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയവര്‍-പ്രേംചന്ദ്

ചുംബന സമരം കോഴിക്കോട്; കുറുവടിയുമായി എത്തിയത് സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയവര്‍-പ്രേംചന്ദ്

പ്രേംചന്ദ്


പോലീസ് തടയേണ്ട എത്രയോ ക്രിമിനല്‍ ആക്റ്റിവിറ്റികള്‍ നമ്മുടെ നാട്ടിലുണ്ട്. സമാധാന പൂര്‍ണ്ണമായി നടക്കുന്ന ഈ സമരങ്ങളെ ഒട്ടും സമചിത്തതയില്ലാതെ നേരിടാന്‍ പോലീസ് ശ്രമിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അവര്‍ തടയേണ്ടത് വാനരപ്പടയെ ആയിരുന്നു. നാട്ടില്‍ നടക്കുന്ന അന്യായങ്ങള്‍ തടയലാണ് ഈ വാനര-രാമ സേനക്കാരുടെ ലക്ഷ്യമെങ്കില്‍ അതില്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ട്. മഹാരാഷ്ട്രയിലും മറ്റും നടക്കുന്ന സാമൂഹ്യ അനീതികള്‍ക്കെതിരെ ഒരു വിരല്‍ പോലും അനക്കാന്‍ നട്ടെല്ലില്ലാത്തവരാണ് സദാചാര പോലീസായി രംഗത്ത് വന്നിരിക്കുന്നത്. ചുംബനം വളരെ മനോഹരമായ ഒരു കര്‍മ്മമാണ്. അതില്ലെങ്കില്‍ മനുഷ്യ വര്‍ഗത്തിന്‍റെ പുനരുത്പാദനം തന്നെ ബാധിക്കും. ഇത്തരത്തിലുള്ള മൂല്യവത്തായ അവകാശത്തെ പിന്തുണയ്ക്കുക എന്ന മാനുഷിക ധര്‍മ്മമാണ് ഞാന്‍ ചെയ്തത്.

സദാചാര പോലീസ് ഗുണ്ടായിസത്തിന് ഒരുപാടുപേര്‍ ഇരയാകേണ്ടിവന്ന നാടാണ് കോഴിക്കോട്. ഷാഹിദ് ബാവ വധമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവരും വീട്ടില്‍ ഭാര്യമാരെ ഉപദ്രവിക്കുന്നവരും ആണ് ഇവിടെ കുറുവടിയുമായി എത്തിയിട്ടുള്ളത്. മതമൌലിക വാദികള്‍ക്ക് വിടുപണി ചെയ്യാന്‍ തങ്ങള്‍ക്ക് ഒട്ടും മടിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പോലീസ്.


കിസ്സ് ഇന്‍ ദി സ്ട്രീറ്റ് പരിപാടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനെത്തിയ പ്രേംചന്ദിനെയും ഭാര്യയും തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരനെയും പോലീസും ഹനുമാന്‍ സേനയും കയ്യേറ്റം ചെയ്യുകയായിരുന്നു.








(എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

ചിത്രങ്ങള്‍: അരുണ്‍കുമാര്‍


*Views are Personal


Next Story

Related Stories