Top

ചുംബനസമരപ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് ആള്‍കൂട്ടത്തിനുനേരെ സംഘപരിവാര്‍ സംഘടനകളുടെ പരാക്രമം

കണ്ണൂരില്‍ ചുംബനസമരപ്രവര്‍ത്തകരാണെന്നു തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടത്തിനുനേരെ സംഘപരിവാര്‍ സംഘടനകളുടെ പരാക്രമം. കണ്ണൂര്‍ കളക്‌ട്രേറ്റിനു സമീപമാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.

ഇന്നലെ കണ്ണൂരില്‍ ചുംബന സമരം നടത്തുമെന്ന് പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ ആഹ്വാനം നടത്തിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ പ്രദേശത്ത് സംഘടിച്ചിരുന്നു. ചുംബനസമരം നടന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ കണക്കുകൂട്ടിയായിരുന്നു ഈ സംഘടനകള്‍ എത്തിയിരുന്നത്. ഇതിനിടയില്‍ കളക്‌ട്രേറ്റിന് സമീപം കൂടി നിന്നവരെ കണ്ട് ഇവര്‍ ചുംബന സമരപ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി അക്രമികളെ തുരത്തി ഓടിക്കുകയായിരുന്നു. പക്ഷെ ചുംബന സമരപ്രവര്‍ത്തകര്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ഇന്ന് കണ്ണൂരില്‍ ഒരിടത്തും ചുംബനസമരം നടന്നതുമില്ല.


Next Story

Related Stories