ട്രെന്‍ഡിങ്ങ്

മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ മലയാളിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ കെ കെ ഷാഹിന(ഷാഹിന നഫീസ) ആണ് രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ പരാതി നല്‍കിയത്

മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കുട്ടികളെ നല്‍കണമെന്ന് പറഞ്ഞ മലയാളിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ കെ കെ ഷാഹിന(ഷാഹിന നഫീസ) ആണ് പരാതി നല്‍കിയത്.

സംഘപരിവാര്‍ ഗ്രൂപ്പില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് താഴെയാണ് രാധാകൃഷ്ണ പിള്ളയെന്ന പ്രകോപനകരമായ കമന്റ് ഇട്ടത്. ‘എല്ലാ മുസ്ലിം പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം എന്നാണ് ഇയാളുടെ കമന്റില്‍ ആവശ്യപ്പെടുന്നത്. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ കോഓര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വര്‍ഗീയ വിഷം ചീറ്റുന്ന ഒരു പോസ്റ്റിന് താഴെയായിരുന്നു രാധാകൃഷ്ണ പിള്ളയുടെ കമന്റ്.

ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതീഷിന്റെ വര്‍ഗ്ഗീയ പോസ്റ്റ്. ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റേണ്ടെന്നും മുസ്ലിങ്ങള്‍ നാലുകെട്ടുന്ന സ്ത്രീകളെ ഐഎസിലേക്ക് വിട്ടാല്‍ മതിയെന്നും ഹിന്ദുവിന്റെ നെഞ്ചത്ത് കയറാന്‍ വരേണ്ടെന്നുമൊക്കെയാണ് പ്രതീഷ് പറയുന്നത്. ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെ പരാതി അയച്ചതായി ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പരാതി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതായും അവര്‍ പറയുന്നു. തനിക്ക് ധൃതിയില്ലെന്നും ബലാത്സംഗം ചെയ്യാന്‍ മുട്ടി നില്‍ക്കുന്ന രാധാകൃഷ്ണപിള്ളയ്ക്കും ധൃതിയില്ലെന്ന് വിശ്വസിക്കുന്നതായും പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ പരാതിയുടെ കോപ്പിയും പോസ്റ്റ് ചെയ്തിരിക്കുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയു്‌ല ആര്‍ക്കും പരാതി കൊടുക്കാമെന്നും ഷാഹിന ഓര്‍മ്മിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍