Top

നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി; ബാര്‍ കൊഴയില്‍ പുതിയ വെളിപ്പെടുത്തല്‍

നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി; ബാര്‍ കൊഴയില്‍ പുതിയ വെളിപ്പെടുത്തല്‍

പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ്‌ പുതിയ ശബ്ദരേഖ പുറത്ത് വിട്ടു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജ്കുമാര്‍ ഉണ്ണിയുടെ വെളിപ്പെടുത്തലടങ്ങിയ ശബ്ദരേഖയാണ് പുറത്ത് വിട്ടത്. നാലു മന്ത്രിമാര്‍ വന്നു കാല് പിടിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് പേര് വെളിപ്പെടുത്താതെ മാണിസാറിന്റെ പേര് മാത്രം പറഞ്ഞതെന്നും ശബ്ദരേഖയില്‍ പറയുന്നു.

ബാറുകള്‍ തുറന്നില്ലെങ്കില്‍ നാലു കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ പേരുകള്‍ കൂടി പുറത്ത് വിടുമെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അവിടെ നിന്ന് അനുകൂല വിധി കിട്ടി. ഇനി ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയാല്‍ അപ്പോള്‍ പേരുകള്‍ വെളിപ്പെടുത്താം എന്നും സംഭാഷണത്തില്‍ പറയുന്നു. ബാര്‍ അസോസിയേഷന്‍ കോര്‍ കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയുടെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

താന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി, ഇനി ആര് തുറന്നു പറയും എന്ന ബിജുവിന്റെ ചോദ്യത്തിന് ഉണ്ണി പറയുമോ എന്ന് ആരായുകയും ചെയ്യുന്നു. അപ്പോള്‍ നാലു കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ പേരുകള്‍ വണ്‍, ടു, ത്രീ, ഫോര്‍ എന്ന് താന്‍ വിളിച്ചു പറയാമെന്ന്‍ രാജ്കുമാര്‍ ഉണ്ണി പറയുന്നതാണ് ശബ്ദരേഖ.


Next Story

Related Stories