TopTop

പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഇടയ്‌ക്കെങ്കിലും വാര്‍ത്തയായി നമ്മള്‍ കേള്‍ക്കാറുണ്ട്. അതുപോലെ തന്നെ കുക്കറില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ വേണ്ടത്ര ശ്രദ്ധാപൂര്‍വമല്ലെങ്കില്‍ അവയ്ക്കു രുചിയും മറ്റും കുറയും. അത്തരം സാഹര്യങ്ങള്‍ ഒഴിവാക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉചിതമായരിക്കും.

*പാകം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങള്‍ കുക്കറിന്റെ പകുതിയില്‍ കൂടുതലായി നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

*ചോറ്, പയറ്, പശയുള്ള മറ്റു സാധനങ്ങള്‍ ഇവ പാകം ചെയ്യുമ്പോള്‍ പതഞ്ഞുവരും. അപ്പോള്‍ തീ കുറച്ച് സാവധാനം വേവിക്കുക.

*തേങ്ങാപ്പാല്‍ ചേര്‍ക്കേണ്ട നാടന്‍ കറികള്‍ക്കു കറി കുറുകിയശേഷം പ്രഷര്‍ കുക്കര്‍ ഇറക്കിവെച്ച് തുറന്നു കറി അല്പം തണുത്തശേഷമേ തേങ്ങാപ്പാല്‍ ചേര്‍ക്കാവൂ.

*പച്ചക്കറികള്‍ തട്ടില്‍ വെച്ചു പാകം ചെയ്യുക. പച്ചക്കറികള്‍ പാകം ചെയ്തുകഴിഞ്ഞു പ്രഷര്‍ കുക്കര്‍ തുറന്നു ഉപ്പു ചേര്‍ക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ പച്ചക്കറികളുടെ നിറവും പുതുമയും മാറും.

*പയറും പരിപ്പും മറ്റും കുക്കറില്‍ വെവിക്കുമ്പോള്‍ അല്പം എണ്ണ ഒഴിച്ചുകൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ പറ്റും.


Next Story

Related Stories