TopTop

സുന്ദരിയാകന്‍ പോഷക സമൃദ്ധമായ ഭക്ഷണം അനിവാര്യം

സുന്ദരിയാകന്‍ പോഷക സമൃദ്ധമായ ഭക്ഷണം  അനിവാര്യം

ആരോഗ്യവും ബുദ്ധിശക്തിയും വര്‍ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യം മെച്ചപ്പടുത്തുന്നതിനും പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കേണ്ടതാണ്. ഇന്‍സ്റ്റെന്റ്- പുത്തന്‍കാല ഭക്ഷണങ്ങള്‍ ശീലമാക്കിയ പുതിയ തലമുറ പക്ഷെ പച്ചക്കറിയുടേയും പോഷക സമൃദ്ധമായ ഭക്ഷണങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരായി മാറുന്നുണ്ട്. മുഖകാന്തിയും ചര്‍മ്മ സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ സ്വാഭാവികമായ മാര്‍ഗങ്ങളെ അവലംബിക്കുന്നതാണ് ഉത്തമം. ക്രീമുകളുടേയും മറ്റു രാസവസ്തുക്കളുടേയും പുറകെ പോകുന്നതിലേറെ ഗുണം ചെയ്യുക അതാവും.

മുഖത്തിന്റേയും മുടിയുടേയും ആരോഗ്യത്തിന് പപ്പായ അത്യുത്തമമാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എയും എന്‍സൈമും മൃതകോശങ്ങളെ നീക്കി മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പപ്പായ പേസ്റ്റായും കുഴമ്പുരൂപത്തിലും മുഖത്ത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. പപ്പായ പേസ്റ്റ്ുപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ്.

രണ്ട് വലിയ സ്പൂണ്‍ ഒലിവ് ഓയിലും രണ്ട് വലിയ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടിയാല്‍ നിറവും തിളക്കവും വര്‍ധിക്കും. പച്ചനിറമുള്ള പച്ചക്കറികള്‍, ചീര, മുരങ്ങയില തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായകയമാണ്.

രാമച്ചവും കസ്തൂരി മഞ്ഞളും ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്തുപുരട്ടുന്നത് മുഖസൗന്ദര്യത്തിന് ഉത്തമമാണ്. ചെറുനാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തിയിടുന്നതും നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖകാന്തി വര്‍ധിപ്പിക്കും.


Next Story

Related Stories